
റിയാദ്: സൗദിയില്‍ റെന്റ് എ കാര്‍ എടുക്കുന്നതിനുളള വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പിലാക്കും. ഇതിനായി ഡബിള്‍ ചെക്കിംഗ് വെരിഫിക്കേഷന്‍ പദ്ധതി നടപ്പിലാക്കും. ആള്‍മാറാട്ടവും വ്യാജരേഖ ഉപയോഗിച്ചും വാഹനങ്ങള്‍ വാടകക്കെടുത്തു കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന പ്രവണത വര്‍ധിച്ച് വരികയാണ്. ഈ സാഹചര്യത്തിലാണ് വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പിലാക്കുമെന്ന്് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചത്.
റെന്റ് എ കാര്‍ എടുക്കുന്നവരുടെ പേരും വിലാസവും ഉറപ്പു വരുത്തുന്ന ഡബിള്‍ ചെക്കിംഗ് വെരിഫിക്കേഷന്‍ കോഡ് പദ്ധതി ട്രാഫിക് ഡയറക്ടറേറ്റ് നടപ്പിലാക്കി. വ്യാജ രേഖ സമര്‍പ്പിക്കുന്നവരെ കണ്ടെത്തുന്നതിനു വേണ്ടിയാണിത്. ഇതുപ്രകാരം ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവനം നല്‍കുന്ന അബ്ശിറില്‍ രജിസ്റ്റര്‍ ചെയ്തവരുടെ മൊബൈല്‍ ഫോണ്‍ നമ്പരില്‍ വെരിഫിക്കേഷന്‍ കോഡ് എസ്.എം.എസ് ലഭിക്കും. ഇതു പരിശോധിച്ചു തിരിച്ചറിയല്‍ രേഖയിലുളള ഉപഭോക്താവാണെന്ന് ഉറപ്പ് വരുത്താവുന്നതാണ്. ഈ സംവിധാനത്തിലൂടെ മറ്റുള്ളവരുടെ തിരിച്ചറിയല്‍ രേഖയും വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് സമര്‍പ്പിച്ചും വാഹനങ്ങള്‍ വാടകക്കെടുക്കാന്‍ കഴിയില്ല.
വ്യാജ രേഖകള്‍ ഉപയോഗിച്ച് തീവ്രവാദികും കുറ്റവാളികളും റെന്റ് എ കാര്‍ വാടകക്കെടുത്ത് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട നിരവധി സംഭവങ്ങള്‍ അടുത്തിടെ കണ്ടെത്തിയിരുന്നു. മാത്രവുമല്ല ഇത്തരത്തില്‍ വാടകക്കെടുക്കുന്ന കാറുകള്‍ തിരിച്ചേല്‍പിക്കാറുമില്ല. ഈ സാഹചര്യത്തിലാണ് ഡബിള്‍ ചെക്കിംഗ് വെരിഫിക്കേഷന്‍ പദ്ധതി നടപ്പിലാക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.