Currency

സൗദിയിലെ ചില്ലറ വ്യാപാര മേഖലയില്‍ 12% വളര്‍ച്ച

സ്വന്തം ലേഖകന്‍Thursday, October 26, 2017 4:29 pm

ചില്ലറ വ്യാപാര മേഖലയില്‍ 12 ശതമാനവും ഷോപ്പിംഗ് മാളുകളില്‍ 19 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ രണ്ട് മാസത്തെ റിപ്പോര്‍ട്ടിലാണ് ഈ വളര്‍ച്ചാ നിരക്ക് സൂചിപ്പിക്കുന്നത്. സ്വദേശിവത്കരണത്തിന്റെ ഭാഗമായി ആയിരത്തിലേറെ ഗ്രോസറി കടകള്‍ പൂട്ടിപ്പോയിരുന്നു.

റിയാദ്: സ്വദേശിവത്കരണത്തിനിടയിലും സൗദിയിലെ ചില്ലറ വ്യാപാര മേഖലയില്‍ വളര്‍ച്ച. ചില്ലറ വ്യാപാര മേഖലയില്‍ 12 ശതമാനവും ഷോപ്പിംഗ് മാളുകളില്‍ 19 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ രണ്ട് മാസത്തെ റിപ്പോര്‍ട്ടിലാണ് ഈ വളര്‍ച്ചാ നിരക്ക് സൂചിപ്പിക്കുന്നത്. സ്വദേശിവത്കരണത്തിന്റെ ഭാഗമായി ആയിരത്തിലേറെ ഗ്രോസറി കടകള്‍ പൂട്ടിപ്പോയിരുന്നു.

അല്‍ ജസീറ കാപിറ്റലാണ് ചില്ലറ വ്യാപാര മേഖലയുടെ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 12 ശതമാനത്തിന്റെ വളര്‍ച്ചയാണ് രണ്ട് മാസങ്ങളില്‍ മാത്രം മേഖലയുണ്ടാക്കിയത്. സ്വദേശിവത്കരണ പ്രഖ്യാപനത്തോടെ നിരവധി ഷോപ്പിംഗ് സെന്ററുകള്‍ അടച്ച് പൂട്ടിയതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്. രാജ്യത്തൊട്ടാകെ ആയിരത്തി നാനൂറോളം ചെറുകിട ഗ്രോസറി കടകളാണ് പൂട്ടിയത്.

സ്വദേശിവത്കരണം കൂടുതല്‍ ശക്തമാക്കുന്നതോടെ കൂടുതല്‍ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. അതേസമയം ഷോപ്പിംഗ് മാളുകളില്‍ 19 ശതമാനമാണ് വളര്‍ച്ച. അടുത്ത ഒരു വര്‍ഷത്തില്‍ പരിശീലനം നേടിയ പതിനായിരം യുവാക്കള്‍ ഈ മേഖലയിലേക് കടന്നു വരും. ഇതില്‍ 47 ശതമാനം വനിതകളായിരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x