തുടക്കത്തില്‍ ട്രക്കുകള്‍ക്ക് ബാധകമാവുന്ന ടാക്സ് പിന്നീട് ഹൈവേകളില്‍ ഓടുന്ന എല്ലാ എല്ലാ വാഹനങ്ങള്‍ക്കും നിര്‍ബന്ധമാകും. 2018ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന നികുതി 2020ന് മുമ്പ് പൂര്‍ണാര്‍ഥത്തില്‍ പ്രാബല്യത്തില്‍ വരും. റോഡ് ടാക്സുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അടുത്ത മാസം പുറത്തുവിടും.
റിയാദ്: സൗദി ഹൈവേകളില്‍ അടുത്ത വര്‍ഷം മുതല്‍ റോഡ് ടാക്സ് ഏര്‍പ്പെടുത്താന്‍ ഗതാഗത മന്ത്രാലയം തീരുമാനിച്ചു. വന്‍ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഹൈവേകളിലാണ് റോഡ് നികുതി ഏര്‍പ്പെടുത്തുന്നത്. അടുത്ത വര്‍ഷം മുതല്‍ നടപ്പിലാക്കുന്ന നികുതി ആദ്യ ഘട്ടത്തില്‍ ട്രക്കുകള്‍ക്കാണ് ഏര്‍പ്പെടുത്തുക.
തുടക്കത്തില്‍ ട്രക്കുകള്‍ക്ക് ബാധകമാവുന്ന ടാക്സ് പിന്നീട് ഹൈവേകളില്‍ ഓടുന്ന എല്ലാ എല്ലാ വാഹനങ്ങള്‍ക്കും നിര്‍ബന്ധമാകും. 2018ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന നികുതി 2020ന് മുമ്പ് പൂര്‍ണാര്‍ഥത്തില്‍ പ്രാബല്യത്തില്‍ വരും. റോഡ് ടാക്സുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അടുത്ത മാസം പുറത്തുവിടും. സൗദി വിഷന്‍ 2030ന്റെയും ദേശീയ പരിവര്‍ത്തന പദ്ധതി 2020ന്റെയും ഭാഗമായി പെട്രോളിതര വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്ത് ആദ്യമായി ഹൈവേകളില്‍ നികുതി ഏര്‍പ്പെടുത്തുന്നത്.
സൗദിയില്‍ ദീര്‍ഘ ദൂര യാത്രകള്‍ക്ക് പൊതുഗതാഗത സംവിധാനങ്ങളെക്കാള്‍ സ്വകാര്യ വാഹനങ്ങളാണ് കൂടുതലായി ഉപയോഗിക്കുന്നതെന്നതിനാല്‍ സ്വദേശികളെയും വിദേശികളെയും പ്രത്യക്ഷമായും പരോക്ഷമായും റോഡ് നികുതി വലിയ രീതിയില്‍ ബാധിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.