നിലവില്‍ ഈ മേഖലയില്‍ ജോലിചെയ്യുന്നവരില്‍ ഭൂരിപക്ഷവും വിദേശികളാണെന്നാണ് മന്ത്രാലയത്തിന്റെ കണക്ക്. മാത്രവുമല്ല ഇതില്‍ പല സ്ഥാപനങ്ങളും ബിനാമി സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്നതാണെന്നും കണ്ടെത്തിയിട്ടുണ്ട്. തൊഴില്‍ നിയമത്തിലെ 39ാം അനുഛേദത്തിന് വിരുദ്ധമായാണ് ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
റിയാദ്: സൗദിയില്‍ റെന്റ് എ കാര്‍ മേഖലയില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നതിനായി സ്ഥാപന ഉടമകളില്‍ നിന്ന് തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയം അഭിപ്രായ രൂപീകരണം ആരംഭിച്ചു. രാജ്യത്ത് നടപ്പാക്കിവരുന്ന സമ്പൂര്‍ണ സ്വദേശിവത്കരണം അടുത്ത ഘട്ടത്തില്‍ നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന തൊഴില്‍ മേഖലയില്‍ പ്രധാനമാണ് റെന്റ് എ കാര്‍ വിപണി.
നിലവില്‍ ഈ മേഖലയില്‍ ജോലിചെയ്യുന്നവരില്‍ ഭൂരിപക്ഷവും വിദേശികളാണെന്നാണ് മന്ത്രാലയത്തിന്റെ കണക്ക്. മാത്രവുമല്ല ഇതില്‍ പല സ്ഥാപനങ്ങളും ബിനാമി സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്നതാണെന്നും കണ്ടെത്തിയിട്ടുണ്ട്. തൊഴില്‍ നിയമത്തിലെ 39ാം അനുഛേദത്തിന് വിരുദ്ധമായാണ് ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഈ നിയമലംഘനത്തില്പ്പെടുന്ന സ്ഥാപനങ്ങള്‍ ഇല്ലാതാക്കലും സ്വദേശിവത്കരണത്തിന്റെ ലക്ഷ്യമാണ്.
തൊഴില്‍ മന്ത്രാലയത്തിന് പുറമെ തദ്ദേശഭരണം, ഗതാഗതം, ആഭ്യന്തരം തുടങ്ങിയ മന്ത്രാലയങ്ങളുടെ സഹകരണത്തോടെയാണ് റെന്റ് എ കാര്‍ മേഖലയിലെ സ്വദേശിവത്കരണം നടപ്പാക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.