
റിയാദ്: സൗദിയിലേക്ക് ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസ കൂടുതല്‍ രാജ്യങ്ങള്‍ക്ക് അനുവദിച്ചു തുടങ്ങി. അമേരിക്ക, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലെ വിസകളുള്ളവര്‍ക്കും, ഷെന്‍ഗണ്‍ വിസയുള്ളവര്‍ക്കുമാണ് പുതിയതായി വിസ അനുവദിച്ച് തുടങ്ങിയത്.
കഴിഞ്ഞ സെപ്തംബര്‍ 27 മുതലാണ് സൗദിയിലേക്ക് ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസ പ്രാബല്യത്തില്‍ വന്നത്. 49 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാത്രമായിരുന്നു ആദ്യ ഘട്ടത്തില്‍ വിസ അനുവദിച്ചിരുന്നത്. ഇതിന് പുറമെയാണ് ഇപ്പോള്‍ അമേരിക്ക, ബ്രിട്ടന്‍, ഷെന്‍ഗണ്‍ എന്നീ രാജ്യങ്ങളിലെ വിസകളുള്ളവര്‍ക്കും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് പ്രവേശന വിസയുള്ളവര്‍ക്കും സൗദിയിലേക്ക് ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസകള്‍ അനുവദിച്ചു തുടങ്ങിയത്. ഇത്തരം വിസകളുള്ള ഇന്ത്യക്കാര്‍ക്കും സൗദിയിലേക്ക് ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസ ലഭിക്കും.
സൗദിയിലെത്തുന്ന സമയത്തും തിരിച്ച് പോകുന്ന സമയത്തും വിസ കാലവധിയുള്ളതായിരിക്കണമെന്ന നിബന്ധനയുണ്ട്. കൂടാതെ അതത് രാജ്യങ്ങളില്‍ ഒരു തവണയെങ്കിലും പോയി പ്രവേശന വിസ സ്റ്റാമ്പ് പതിച്ചിരിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇങ്ങിനെയുള്ളവര്‍ക്ക് അവരുടെ രാജ്യം ഏതെന്നു പരിഗണിക്കാതെ തന്നെ സൗദിയിലേക്ക് ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസ ലഭിക്കും. അതേസമയം ഇത്തരം നിബന്ധനകളില്ലാതെ തന്നെ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലുള്ളവര്‍ക്ക് ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസ ഡിസംബര്‍ മുതല്‍ അനുവദിച്ചു തുടങ്ങുമെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നുവെങ്കിലും ഇത് സംബന്ധിച്ച് ഇപ്പോള്‍ വിവരങ്ങളൊന്നും ലഭ്യമല്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.