Currency

വനിതാവത്കരണം മൂന്നാം ഘട്ടം വിജയകരമായി പൂര്‍ത്തിയാകുന്നു

സ്വന്തം ലേഖകന്‍Saturday, December 23, 2017 7:56 am

റിയാദ്: സൗദിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വനിതാവത്കരണം പദ്ധതിയുടെ മൂന്നാം ഘട്ടം വിജയകരമായി പൂര്‍ത്തിയാകുന്നു. മൂന്നാം ഘട്ടമാരംഭിച്ച് രണ്ട് മാസം പിന്നിട്ടു. ഒക്ടോബര്‍ 21നാരംഭിച്ച വനിതാവത്കരണത്തില്‍ ഇതിനകം ലക്ഷത്തിലേറെ വനിതകള്‍ക്ക് ജോലി ലഭിച്ചു. ജോലിയിലെ മികവ് കണക്കിലെടുത്ത് വനിതകളെ നിയമിച്ചതോടെ സ്ഥാപനങ്ങളില്‍ വനിതാ സാന്നിധ്യം കുത്തനെ കൂടി.

വനിതാവത്കരണം പാലിക്കാത്ത രണ്ടായിരത്തോളം കടകള്‍ രണ്ട് മാസത്തിനിടെ പൂട്ടിച്ചു.വനിതകള്‍ക്ക് നീക്കിവെച്ച ജോലികളില്‍ പുരുഷന്മാരെ വെച്ചതിന് 3226 കേസെടുത്തു. വിവിധ മന്ത്രാലയങ്ങളുടെ പരിശോധന തുടരുകയാണ്. മികച്ച വിദ്യാഭ്യാസമുണ്ടായിട്ടും വഴിയടഞ്ഞവരെ വിഷന്‍ 2030ന്റെ ഭാഗമായി മുഖ്യധാരയിലെത്തിക്കുകയാണ് ഭരണകൂടം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x