
മനാമ: എസ്ബിഐ ലൈഫ് ഇൻഷുറൻസ് കമ്പനി ഡിസംബർ അവസാനത്തോടെ ബഹ്രൈനിൽ പുതിയ ബ്രാഞ്ച് തുടങ്ങും എസ്ബിഐ ലൈഫിന്റെ ഗൾഫ് മേഖലയിലെ ആദ്യ ബ്രാഞ്ചാകും ഇത്. ഇന്ത്യൻ പ്രവാസികൾക്കു പുറമെ ബഹ്രൈൻ നിവാസികളെയും ലക്ഷ്യമിട്ടാണു എസ്ബിഐ ലൈഫ് ബഹ്രൈനിൽ പ്രവർത്തനം ആരംഭിക്കുന്നത്.
ബഹ്രൈൻ സെൻട്രൽ ബാങ്കിൽ നിന്നും ഇന്ത്യൻ റെഗുലേറ്റർ ആയ ഐആർഡിഎഐയിൽ നിന്നും ഇതിനുള്ള അനുമതിപത്രം ലഭിച്ചതായി കമ്പനി അറിയിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യുടെയും ഫ്രഞ്ച് കമ്പനിയായ ബിഎൻപി പാരിബ കാർഡിഫിന്റെയും സംയുക്ത സംരംഭമാണു എസ്ബിഐ ലൈഫ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.