Currency

ബഹ്റൈനിൽ ചെറിയ കടബാധ്യതയുള്ളവർക്ക് യാത്ര നിഷേധിക്കരുതെന്ന് എം.പി

Tuesday, April 18, 2017 10:52 am

മനാമ : ബഹ്‌റൈനിലെ ബാങ്കുകളിലോ കമ്പനികളിലോ 15 ദിനാർ വരെ കടബാധ്യതയുള്ളവർക്ക് യാത്രാ സ്വാതന്ത്ര്യം നിഷേധിക്കുന്നത് ശരിയല്ലെന്ന് പബ്ലിക്യൂട്ടിലിറ്റീസ് ആൻഡ് എൻവയോൺമെന്റ് കമ്മിറ്റി മേധാവിയും എം.പിയുമായ ഹമദ് അൽ ദോസ്സരി  അഭിപ്രായപ്പെട്ടു. ഇത് സംബന്ധിച്ച നിയമത്തിൽ ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട് അദ്ദേഹം പ്രതിനിധിസഭയിൽ നിർദ്ദേശം സമർപ്പിച്ചു. ഈ നിർദ്ദേശം ബന്ധപ്പെട്ട കമ്മിറ്റികളുടെ പരിഗണനയ്ക്ക് അയച്ചിട്ടുണ്ട്.അതിനു ശേഷം ഇത് വോട്ടിങ്ങിനു വെക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇപ്പോഴുള്ള നിയമം അനുസരിച്ച് ഇത്തരത്തിലുള്ള ഒരു കേസിൽ അകപ്പെട്ടയാളുടെ പേര് യാത്രാനിരോധനമുള്ളവരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി അയാൾക്ക്നിരോധനമേർപ്പെടുത്തുവാൻ അറ്റോർണി ജനറലിനോ, കോടതിയ്‌ക്കോ അധികാരമുണ്ട്. യാത്രാനുമതി നിഷേധിക്കുന്നത് അന്വേഷണത്തിന്റെ ആവശ്യവും,കുറ്റകൃത്യത്തിന്റെ ഗൗരവവും കണക്കിലെടുത്ത് വേണമെന്നും ചില സാഹചര്യങ്ങളിൽ മാനുഷിക പരിഗണനയും, അടിയന്തിര ആവശ്യങ്ങളും കണക്കിലെടുത്ത് പ്രതികൾ രാജ്യം വിടുന്നത് തടയരുത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ടെലികമ്മ്യൂണിക്കേഷൻ കമ്പനികൾ വളരെ ചെറിയ തുകയുടെ ബാധ്യത ഉള്ളവർക്ക് യാത്രാനിരോധനം ഏർപ്പെടുത്തുന്നതിനെക്കുറിച്ചുള്ള നിരവധി പരാതികൾപൗരന്മാരിൽ നിന്നും, മറ്റുള്ളവരിൽ നിന്നും ലഭിച്ചിട്ടുണ്ട്. ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്ന രീതിയിൽ കുറച്ചുകൂടി അയവു വരുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x