Currency

ഗള്‍ഫ് രാജ്യങ്ങള്‍ മൂല്യവര്‍ധിത നികുതിയും സെലക്ടീവ് ടാക്സും ഏര്‍പ്പെടുത്തുന്നു

സ്വന്തം ലേഖകൻSunday, October 30, 2016 9:10 am

ഗള്‍ഫ് രാജ്യങ്ങള്‍ മൂല്യവര്‍ധിത നികുതിയും (വാറ്റ്) സെലക്ടീവ് ടാക്സും ഏര്‍പ്പെടുത്തുന്നു.

മനാമ: ഗള്‍ഫ് രാജ്യങ്ങള്‍ മൂല്യവര്‍ധിത നികുതിയും (വാറ്റ്) സെലക്ടീവ് ടാക്സും ഏര്‍പ്പെടുത്തുന്നു. സെലക്ടീവ് ടാക്സ് അടുത്ത വര്‍ഷം ആദ്യവും വാറ്റ് 2018ലും നടപ്പാക്കിത്തുടങ്ങുമെന്ന് കുവൈത്ത് ഉപപ്രധാനമന്ത്രിയും ധന, പെട്രോളിയം മന്ത്രിയുമായ അനസ് അല്‍സ്വാലിഹ് അറിയിച്ചു. ഇതു സംബന്ധിച്ച കരാറിൽ ഡിസംബറിൽ ചേരുന്ന ജിസിസി ഉച്ചകോടിയില്‍ രാജ്യങ്ങൾ ഒപ്പുവെക്കും.

സിഗററ്റും എനര്‍ജി ഡ്രിങ്കുകളും പോലുള്ള ഹാനികരമായ ഉല്‍പ്പന്നങ്ങള്‍ക്കാണ് സെലക്ടീവ് ടാക്സ് ചുമത്തുകയെന്നാണ് ലഭിക്കുന്ന വിവരം. ഇതിനുള്ള നടപടിക്രമങ്ങൾക്ക് റിയാദില്‍ ചേര്‍ന്ന ഗള്‍ഫ് ധനമന്ത്രിമാരുടെ യോഗം രൂപംനൽകി. അടുത്തയാഴ്ച ചേരുന്ന മന്ത്രിതല യോഗത്തില്‍ കരാറിന്റെ അന്തിമരൂപം സമർപ്പിക്കും, കരട് കരാറുകള്‍ ഉന്നതാധികാരികള്‍ക്ക് കൈമാറും. എന്നാൽ വ്യക്തികള്‍ക്ക് ആദായനികുതി ഏര്‍പ്പെടുത്താന്‍ ആലോചനയില്ലെന്ന് സൌദി ധനമന്ത്രി ഡോ. ഇബ്രാഹിം അല്‍അസ്സാഫ് വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x