Currency

റോമിങ് നിരക്കുകളിൽ കുറവു വരുത്തിയതായി ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി

സ്വന്തം ലേഖകൻTuesday, April 18, 2017 9:03 pm

മസ്കറ്റ്: ജിസിസി രാജ്യങ്ങളിൽ മൊബൈൽ ഫോൺ റോമിങ് നിരക്കുകളിൽ കുറവു വരുത്തിയതായി ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി (ട്രാ) അറിയിച്ചു. വോയിസ് കാൾ, ഡാറ്റ ഉപയോഗം, എസ്.എം.എസ് എന്നിവയുടെ നിരക്കുകളിലാണ് ഇളവ് വരുത്തിയിരിക്കുന്നത്. ഗൾഫ് രാഷ്ട്രങ്ങൾക്കിടയിലെ റോമിങ് നിരക്കുകൾ കുറക്കണമെന്ന ജി.സി.സി ജനറൽ സെക്രേട്ടറിയേറ്റിന്റെ തീരുമാന പ്രകാരമാണ് നിരക്കിളവ്.

റോമിങ്ങിലെ ഡാറ്റ ഉപഭോഗത്തിന് ഒരു മെഗാബൈറ്റിന് 500 ബൈസ റോമിങ് നിരക്കായി നൽകേണ്ടത് 327 ബൈസയായാണ് കുറച്ചത്. റിസീവിങ് കോളുകൾക്ക് മിനിറ്റിന് 135 ബൈസയാണ് ഇപ്പോൾ നൽകേണ്ടത്. ഇത് 108 ബൈസയായി കുറച്ചു. മറ്റ് ജി.സി.സി രാഷ്ട്രങ്ങളിലേക്കുള്ള ഒൗട്ട്ഗോയിങ് കാളുകളുടെ നിരക്ക് 246 ബൈസയിൽനിന്ന് 238 ബൈസയായായും കുറച്ചു. പുതുക്കിയ നിരക്കുകൾ വർഷം ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വന്നു.

TRAbox_StoryPicture

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x