ബല്‍റ്റുള്ള ശിശു സുരക്ഷാ സീറ്റില്‍ ബന്ധിപ്പിച്ച് വേണം കുട്ടികളെ വാഹനത്തില്‍ കൊണ്ടുപോകാന്‍. പത്തു വയസാവുകയോ 145 സെന്റിമീറ്റര്‍ ഉയരമോ വേണം. ഈ നിര്‍ദ്ദേശം നിലവിലുണ്ടെങ്കിലും മിക്കയാത്രക്കാരും ലംഘിക്കുന്നതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് പരിശോധന ശക്തമാക്കാന്‍ തീരുമാനിച്ചതെന്ന് ട്രാഫിക് വിഭാഗം ഡയറക്ടര്‍ പറഞ്ഞു.
ദുബായ്: പത്ത് വയസില്‍ താഴെ പ്രായമുള്ള കുട്ടികളെ പിന്‍സീറ്റില്‍ സുരക്ഷാ ബെല്‍റ്റില്ലാതെ ഇരുത്തി യാത്ര ചെയ്യിച്ചാല്‍ പിഴ ഈടാക്കും. മാത്രവുമല്ല കുട്ടികളുമായി യാത്ര ചെയ്യുമ്പോള്‍ സിഗററ്റു വലിച്ചാലും കനത്ത പിഴ ഈടാക്കന്‍ ദുബായ് പൊലീസ് തീരുമാനിച്ചു. നിയമ ലംഘനങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് ശക്തമായ നടപടികളുമായി ടാഫിക് വിഭാഗം മുന്നോട്ട് വന്നിരിക്കുന്നത്.
ബല്‍റ്റുള്ള ശിശു സുരക്ഷാ സീറ്റില്‍ ബന്ധിപ്പിച്ച് വേണം കുട്ടികളെ വാഹനത്തില്‍ കൊണ്ടുപോകാന്‍. പത്തു വയസാവുകയോ 145 സെന്റിമീറ്റര്‍ ഉയരമോ വേണം. ഈ നിര്‍ദ്ദേശം നിലവിലുണ്ടെങ്കിലും മിക്കയാത്രക്കാരും ലംഘിക്കുന്നതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് പരിശോധന ശക്തമാക്കാന്‍ തീരുമാനിച്ചതെന്ന് ട്രാഫിക് വിഭാഗം ഡയറക്ടര്‍ പറഞ്ഞു. 14 മാസത്തിനിടെ 140 പേര്‍ക്ക് ഇത്തരം നിയമ ലംഘനത്തിന്റെ പേരില്‍ പിഴ ചുമത്തിയിരുന്നു.
മുന്‍ സീറ്റില്‍ മുതിര്‍ന്നവര്‍ കുട്ടികളെ മടിയിലിരുത്തി യാത്ര ചെയ്യുന്നതും നിയമവിരുദ്ധമാണ്. നിയമലംഘനം നടത്തുന്നവര്‍ക്ക് 400 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിന്റും ചുമത്തപ്പെടും. കുട്ടികളുമായി യാത്ര ചെയ്യുമ്പോള്‍ പുകവലിച്ചാല്‍ 500 ദിര്‍ഹം പിഴ ഈടാക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ തുക ഇരട്ടിയാക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.