മനാമ: യുവതിയുടെ സ്വകാര്യദൃശ്യങ്ങൾ പരസ്യമാക്കുമെന്നു ഭീഷണിപ്പെടുത്തിയ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ. മനാമയിലെ മാളിൽ സെക്യൂരിറ്റിക്കാരനായ ഇയാൾ കളഞ്ഞുകിട്ടിയ യുവതിയുടെ ഫോണിൽ നിന്നും അവരുടെ സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കിയ ശേഷം താൻ താമസിക്കുന്ന സ്ഥലത്ത് എത്തിയില്ലെങ്കിൽ ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്നാണ് ഭീഷണിപ്പെടുത്തിയത്.
തുടർന്ന് 28 കാരിയായ യുവതി പോലീസിനെയും കൂട്ടി ഇയാൾ തമസിക്കുന്ന സ്ഥലത്ത് ചെല്ലുകയായിരുന്നു. തുടർന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ശിക്ഷാ കാലവധിയ്ക്ക് ശേഷം ഇയാളെ നാടുകടത്തുമെന്നാണു സൂചന.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.