Currency

എൻഎച്ച്എസിൽ കുട്ടികൾക്ക് ലഭിക്കുന്ന മനോരോഗചികിത്സ അപര്യാപ്തമെന്ന് നേഴ്സുമാർ

സ്വന്തം ലേഖകൻTuesday, October 4, 2016 3:40 pm

എൻഎച്ച്എസിനു കീഴിൽ കുട്ടികൾക്ക് ലഭിക്കുന്ന മനോരോഗ ചികിത്സ അപര്യാപ്തമെന്ന് ഇതേ മേഖലയിൽ സേവനമനുഷ്ടിക്കുന്ന പത്തിൽ ഏഴ് നേഴ്സുമാരും കരുതുന്നു.

ലണ്ടൻ: എൻഎച്ച്എസിനു കീഴിൽ കുട്ടികൾക്ക് ലഭിക്കുന്ന മനോരോഗ ചികിത്സ അപര്യാപ്തമെന്ന് ഇതേ മേഖലയിൽ സേവനമനുഷ്ടിക്കുന്ന പത്തിൽ ഏഴ് നേഴ്സുമാരും കരുതുന്നു. ഇതിൽ 20 ശതമാനം നേഴ്സുമാരും അപകടകരമാംവിധം മോശമായ ചികിത്സയാണു എൻഎച്ച്എസിനു കീഴിൽ കുട്ടികൾക്ക് മാനസികരോഗങ്ങൾക്ക് ലഭിക്കുന്നതെന്നും അഭിപ്രായപ്പെടുകയുണ്ടായി.

റോയൽ കോളേജ് ഓഫ് നേഴ്സിംഗ് ആണു ഇത് സംബന്ധിച്ച പഠനം നടത്തിയിരിക്കുന്നത്.  13 ശതമാനം നേഴ്സുമാർ മാത്രമാണ് മനോരോഗത്തിനു ചികിത്സ തേടുന്ന കുട്ടികൾക്ക് എൻ എച്ച് എസിൽ മികച്ച ചികിത്സ ലഭിക്കുന്നതായി അഭിപ്രായപ്പെടുന്നത്. ചെലവുചുരുക്കലിന്റെ ഭാഗമായി സ്വീകരിച്ച നടപടികളാണ് ആരോഗ്യമേഖലയെ തകർക്കുന്നതെന്ന് ഭൂരിപക്ഷം ആളുകളും അഭിപ്രായപ്പെടുകയും ചെയ്യുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x