Currency

രാജ്യത്തെ പത്തിൽ ഏഴ് വിദ്യാർത്ഥികളും പഠനശേഷം യുഎഇയിൽ തന്നെ തുടരാനാഗ്രഹിക്കുന്നു

സ്വന്തം ലേഖകൻMonday, October 10, 2016 5:43 pm

എച്ച്.ആര്‍-മാനേജ്മെന്‍റ് സ്ഥാപനമായ ഏഓൺ ഹെവിറ്റ് 1000 വിദ്യാര്‍ഥികളില്‍ നടത്തിയ വാര്‍ഷിക പഠനത്തിലാണ് ഈ കാര്യം വ്യക്തമായത്.

അബു ദാബി: രാജ്യത്ത് ബിരുദപഠനം പൂർത്തിയാക്കുന്ന പത്തിൽ ഏഴ് വിദ്യാർത്ഥികളും പഠനശേഷം രാജ്യത്ത് തന്നെ തുടരാൻ ആഗ്രഹിക്കുന്നതായി റിപ്പോർട്ട്. എച്ച്.ആര്‍-മാനേജ്മെന്‍റ് സ്ഥാപനമായ ഏഓൺ ഹെവിറ്റ് 1000 വിദ്യാര്‍ഥികളില്‍ നടത്തിയ വാര്‍ഷിക പഠനത്തിലാണ് ഈ കാര്യം വ്യക്തമായത്.

സ്വദേശി വിദ്യാര്‍ഥികളുടെ കാര്യത്തിലാകട്ടെ 14 ശതമാനം മാത്രമേ വിദേശത്ത് ജോലി ചെയ്യാന്‍ താല്‍പര്യപ്പെടുന്നുള്ളൂ. എന്നാല്‍, യുഎഇയിലെ പ്രവാസികളുടെ മക്കളായ വിദ്യാര്‍ഥികളില്‍ 38 ശതമാനവും വിദേശ വിദ്യാര്‍ഥികളില്‍ 41 ശതമാനവും യുഎഇയ്ക്ക് പുറത്ത് ജോലി തേടാൻ ആഗ്രഹിക്കുന്നുണ്ട്. 25 ശതമാനം വിദ്യാർത്ഥികളും സ്വന്തമായി ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവരുമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x