Currency

ജലദുരുപയോഗം; 1,159 ഷാർജ നിവാസികൾക്ക് സേവ പിഴ ചുമത്തി

സ്വന്തം ലേഖകൻWednesday, October 5, 2016 6:01 pm

വെള്ളം ദുരുപയോഗം ചെയ്തതിന് കഴിഞ്ഞ എട്ട് മാസത്തിനിടെ 1,159 നിവാസികൾക്ക് ഷാർജ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അഥോററ്റി (സേവ) പിഴ ചുമത്തി.

ഷാർജ: വെള്ളം ദുരുപയോഗം ചെയ്തതിന് കഴിഞ്ഞ എട്ട് മാസത്തിനിടെ 1,159 നിവാസികൾക്ക് ഷാർജ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അഥോററ്റി (സേവ) പിഴ ചുമത്തി. വെള്ളത്തിന്റെയും വൈദ്യുതിയുടെയും ദുർവിനിയോഗം തടയുന്നതിന്റെ ഭാഗമായി ഇക്കാലയളവിൽ 203,635 സ്ഥലങ്ങളിൽ നിരീക്ഷകർ സന്ദർശനം നടത്തിയതായും അധികൃതർ അറിയിച്ചു.

ജലസംരക്ഷണം മുൻനിർത്തി സർക്കാർ സ്ഥാപനങ്ങളിലും പള്ളികളിലുമായി 280 ഇടങ്ങളിൽ 524-ഓളം ജലസംരക്ഷണ ഉപകരണങ്ങളും സ്ഥാപിക്കുകയും ചെയ്തു. സമീപ കാലത്ത് ഷാർജയിലെ ജലഉപഭോഗത്തിൽ വലിയ വർധന ഉണ്ടായ സാഹചര്യത്തിലാണു അധികൃതർ ഇത്തരം നടപടികളുമായി രംഗത്തെത്തിയിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x