ഷാര്‍ജ: യുഎഇ സാംസ്‌കാരിക തലസ്ഥാനമായ ഷാര്‍ജയില്‍ പുസ്തക പദ്ധതി. കോവിഡ് വെല്ലുവിളികള്‍ വായനയെ ബാധിക്കാതിരിക്കാനാണ് പുതിയ പദ്ധതി. പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ വിവിധ മേഖലകളില്‍ പുസ്തകപ്പെട്ടികള്‍ സ്ഥാപിച്ച് ലോകത്തിലെ മികച്ച കൃതികള്‍ വായിക്കാന്‍ അവസരമൊരുക്കുകയാണ് പദ്ധതിയിലൂടെ.
സാഹിത്യ, ശാസ്ത്ര പുസ്തകങ്ങള്‍ വായിക്കാനും സംഭാവന ചെയ്യാനും കഴിയും. വായന കഴിഞ്ഞ് പുസ്തകങ്ങള്‍ തിരികെ വയ്ക്കണം. ദിബ്ബ, ഖോര്‍ഫഖാന്‍, ദൈദ് മേഖലകളിലെ ലൈബ്രറികളുടെ പ്രധാന കവാടങ്ങളില്‍ പുസ്തകപ്പെട്ടികള്‍ സ്ഥാപിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.