Currency

ഷാര്‍ജ പുസ്തകോത്സവം ഗിന്നസ് റെക്കോര്‍ഡിലേക്ക്

സ്വന്തം ലേഖകന്‍Thursday, November 7, 2019 2:25 pm

ഷാര്‍ജ: ഷാര്‍ജ പുസ്തകോത്സവം ഇനി ഗിന്നസ് ബുക്കിലേക്ക്. നൂറു കണക്കിന് എഴുത്തുകാരെ അണിനിരത്തിയാണ് റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കാനൊരുങ്ങുന്നത്. വ്യാഴാഴ്ചയാണ് പരിപാടി. ഏകദേശം രണ്ടായിരത്തോളം പുസ്തക രചയിതാക്കള്‍ തങ്ങളുടെടെ പുസ്തകങ്ങളില്‍ ഒപ്പിട്ട് നല്‍കും. അതിലൂടെ ഗിന്നസ് വേള്‍ഡ് റെക്കോഡിന്റെ സാംസ്‌കാരിക കേന്ദ്രത്തിലേക്ക് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം സ്ഥാനംപിടിക്കും. രാത്രി പത്തുമണിവരെ ബാള്‍റൂമിലാണ് ഇതിനായി വേദി ഒരുക്കുക. ഈ വര്‍ഷമോ ഇതിനുമുമ്പോ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചവരാണ് പങ്കെടുക്കുന്നത്. നൂറു കണക്കിന് അറബ്, മലയാളം ഗ്രന്ഥകര്‍ത്തക്കള്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പരിപാടി ലക്ഷ്യം കാണുമെന്ന പ്രതീക്ഷയിലാണ് ബുക് അതോറിറ്റി. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ പുസ്തകത്തിന്റെ അഞ്ചു കോപ്പികള്‍ സഹിതമാണ് ഗിന്നസ് നേട്ടത്തില്‍ ഭാഗമാകാന്‍ കൈമാറിയിരിക്കുന്നത്. ബുക് അതോറിറ്റിയാണ് ഇതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x