Currency

ഷാര്‍ജ പുസ്തകമേളക്ക് തുടക്കം; കുട്ടികള്‍ക്ക് പ്രവേശനമില്ല

സ്വന്തം ലേഖകന്‍Thursday, November 5, 2020 4:18 pm

ഷാര്‍ജ: ഈ വര്‍ഷത്തെ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കമായി. കര്‍ശന കോവിഡ് നിയന്ത്രണങ്ങളോടെ നടക്കുന്ന മേളയില്‍ ഇത്തവണ കുട്ടികള്‍ക്ക് പ്രവേശനമില്ല. മലയാളത്തിലുള്‍പ്പെടെ കോവിഡ് സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് അയ്യായിരം പേര്‍ക്ക് മാത്രമാണ് മേളയിലേക്ക് ഒരേ സമയം പ്രവേശനം അനുവദിക്കുക.

സാധാരണ മലയാളി അക്ഷരപ്രേമികളെ കൊണ്ട് നിറയുന്ന മേളയിലെ ഏഴാം നമ്പര്‍ ഹാള്‍ ഇപ്രാവശ്യമുണ്ടാകില്ലെങ്കിലും പത്തോളം മലയാളം പ്രസാധകര്‍ മേളയില്‍ സാന്നിധ്യമറിയിക്കുന്നുണ്ട്. ഈ മാസം 14 വരെ നടക്കുന്ന മേളയില്‍ പുസ്തക വില്‍പന മാത്രമാണ് ഓണ്‍സൈറ്റില്‍ നടക്കുക. മറ്റ് സാംസ്‌കാരിക പരിപാടികളെല്ലാം ഓണ്‍ലൈനിലാണ് നടക്കുന്നത്. പുസ്തക പ്രകാശനങ്ങളും ഇത്തവണ അനൗപചാരിക ചടങ്ങുകളിലൊതുങ്ങും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x