Currency

ഷാർജയിൽ വാഹന കയറ്റുമതിക്കും കൈമാറ്റത്തിനുമുള്ള ഫീസ് കുറച്ചു

സ്വന്തം ലേഖകൻSaturday, September 24, 2016 10:39 am

ഇത് സംബന്ധിച്ച ഭേദഗതി ഈ ആഴ്ച പ്രാബല്യത്തിൽ വരും. 2016 ലെ ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ ആണു ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

ഷാർജ: വാഹനങ്ങൾ കൈമാറ്റം ചെയ്യുന്നതിനും കയറ്റുമതി ചെയ്യുന്നതിനും നൽകേണ്ടതായുള്ള ഫീസ് കുറയ്ക്കുന്നതായി ഷാർജ പോലീസ് അറിയിച്ചു. ഇത് സംബന്ധിച്ച ഭേദഗതി ഈ ആഴ്ച പ്രാബല്യത്തിൽ വരും. 2016 ലെ ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ ആണു ഇത് ഫീസ് കുറയ്ക്കാൻ തീരുമാനിച്ചത്.

യു.എ.ഇയിക്കുള്ളിൽ നമ്പർ പ്ലേറ്റില്ലാത്ത വാഹനങ്ങൾ കൈമാറ്റം ചെയ്യുന്നതിനു Dh30  വാഹന ഉടമകൾ വ്യത്യസ്ഥരെങ്കിൽ Dh80 ആയിരിക്കും പുതുക്കിയ നിരക്ക്. നമ്പർ പ്ലേറ്റ് ഉള്ള വാഹനമെങ്കിൽ യഥാക്രമം Dh150ഉം Dh200ഉം ആയിരിക്കും. നമ്പർ പ്ലേറ്റില്ലാത്ത വാഹനങ്ങൾ  കയറ്റുമതി ചെയ്യുന്നതിനു  Dh130. വാഹന ഉടമകൾ വ്യത്യസ്ഥരെങ്കിൽ Dh180 ആയിരിക്കും പുതുക്കിയ നിരക്ക്. നമ്പർ പ്ലേറ്റ് ഉള്ള വാഹനമെങ്കിൽ യഥാക്രമം Dh250ഉം Dh300ഉം ആയിരിക്കും. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x