Currency

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കമായി

സ്വന്തം ലേഖകൻWednesday, November 2, 2016 11:55 am

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കമായി. നവംബർ 12 വരെ നീളുന്ന പുസ്തകോത്സവത്തിൽ ഇന്ത്യയടക്കം 60 രാജ്യങ്ങളില്‍ നിന്ന് 1420 പ്രസാധകരാണ് പങ്കെടുക്കുന്നത്.

ഷാർജ: ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കമായി. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയാണ് ഉദ്ഘാടനകർമ്മം നിർവഹിച്ചത്. നവംബർ 12 വരെ നീളുന്ന പുസ്തകോത്സവത്തിൽ ഇന്ത്യയടക്കം 60 രാജ്യങ്ങളില്‍ നിന്ന് 1420 പ്രസാധകരാണ് പങ്കെടുക്കുന്നത്.

15 ലക്ഷത്തിലേറെ പുസ്തകങ്ങളാണു വില്‍പനയ്ക്കായി മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇതില്‍ 88,000 പുതിയ ശീര്‍ഷകങ്ങളാണ്. എം.ടി.വാസുദേവന്‍ നായര്‍, നടന്‍ മമ്മൂട്ടി, എം.പിയും എഴുത്തുകാരനുമായ ശശി തരൂര്‍, മുകേഷ് എം.എല്‍.എ, നടനും എം.പിയുമായ സുരേഷ് ഗോപി, എം. മുകുന്ദന്‍, ശ്രീകുമാരന്‍ തമ്പി, കെ.സച്ചിദാനന്ദന്‍, പ്രഫ. വി. മധുസൂദനന്‍ നായര്‍, ബെന്യാമിന്‍, സുഭാഷ് ചന്ദ്രന്‍, ഉണ്ണി. ആര്‍, വി. മുസഫര്‍ അഹമ്മദ്, പി.എന്‍ ഗോപീകൃഷ്ണന്‍, ഡോ. ലക്ഷ്മി നായര്‍ ഞരളത്തത് ഹരിഗോവിന്ദന്‍, ലാല്‍ ജോസ്, അല്‍ഫോണ്‍സ് കണ്ണന്താനം തുടങ്ങിയ മലയാളികളുടെ സാന്നിധ്യവും പുസ്തകോത്സവത്തിലുണ്ടാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x