മുപ്പത്തിയഞ്ചാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നവംബര്‍ രണ്ടിന് തുടക്കമാകും. ഇന്ത്യയുള്‍പ്പെടെ 60 രാജ്യങ്ങളില്‍ നിന്നുള്ള 1420 പ്രസാധകര്‍ പങ്കെടുക്കുന്നപുസ്തകോത്സവം നവംബർ 12 വരെ നീണ്ടുനിൽക്കും.
ഷാർജ: മുപ്പത്തിയഞ്ചാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നവംബര്‍ രണ്ടിന് തുടക്കമാകും. ഇന്ത്യയുള്‍പ്പെടെ 60 രാജ്യങ്ങളില്‍ നിന്നുള്ള 1420 പ്രസാധകര്‍ പങ്കെടുക്കുന്നപുസ്തകോത്സവം നവംബർ 12 വരെ നീണ്ടുനിൽക്കും. 15 ലക്ഷം പുസ്തകങ്ങളാണ് ഇപ്രാവശ്യം പ്രദര്‍ശനത്തിനും വില്‍പ്പനക്കുമായി ഉണ്ടാവുകയെന്ന് സംഘാടകരായ ഷാര്‍ജ ബുക് അതോറിറ്റി അറിയിച്ചു.
യു.എ.ഇയില്‍ നിന്ന് 205 പ്രസാധകർ മേളയുടെ ഭാഗമാകും. രണ്ടാം സ്ഥാനത്ത് ഈജിപ്തായിരിക്കും- 163 പ്രസാധകര്‍. 110 പ്രസാധകരുമായി ഇന്ത്യയും ലബനനുമാണ് മൂന്നാം സ്ഥാനത്ത്.
1982 മുതൽ നടത്തുന്ന അന്താരാഷ്ട്ര പുസ്തകോത്സവമാണു് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം. ലോകത്തിലെ ഏറ്റവും വലിയ പുസ്തകോത്സവങ്ങളിൽ നാലാംസ്ഥാനമാണു് ഈ പുസ്തകോത്സവത്തിനുള്ളതു്. ഷാർജയിലെ വേൾഡ് ട്രേഡ് ആൻഡ് എക്സ്പോ സെന്ററിലാണ് പുസ്തകോത്സവം നടക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.