Currency

ഷാര്‍ജയില്‍ 2 വര്‍ഷം കാലാവധിയുള്ള വാഹന ലൈസന്‍സിന് അനുമതി

സ്വന്തം ലേഖകന്‍Thursday, August 27, 2020 4:39 pm

ഷാര്‍ജ: എമിറേറ്റില്‍ രണ്ട് വര്‍ഷം കാലാവധിയുള്ള വാഹന ലൈസന്‍സ് നല്‍കാന്‍ തീരുമാനം. വ്യക്തികളുടെ പേരിലുള്ള പുതിയ മോഡല്‍ വാഹനങ്ങളുടെ ലൈസന്‍സ് കാലാവധിയാണു നീട്ടി നല്‍കുക. ലഘു വാഹനങ്ങളുടെ ലൈസന്‍സ് (മുല്‍കിയ) ആയിരിക്കും 2 വര്‍ഷത്തേക്കു നല്‍കുകയെന്ന് ഷാര്‍ജ പൊലീസ് മേധാവി മേജര്‍ സൈഫ് അല്‍ റസി അല്‍ ഷംസി അറിയിച്ചു.

സ്വദേശികള്‍ക്കും വിദേശികള്‍ക്കും മികച്ച സേവനം സമയനഷ്ടം കൂടാതെ നല്‍കുകയാണ് ലക്ഷ്യം. 2 വര്‍ഷത്തെ വാഹന ഇന്‍ഷുറന്‍സ് രേഖയാണ് ഈ ലൈസന്‍സിനുള്ള വ്യവസ്ഥയെന്നു ഷാര്‍ജ ട്രാഫിക് ഡിപാര്‍ട്‌മെന്റ് ലൈസന്‍സ് വിഭാഗം തലവന്‍ ലഫ്. കേണല്‍ ഖാലിദ് അല്‍ കയ് വ്യക്തമാക്കി. പുതിയ ലൈസന്‍സ് എടുക്കണമെന്നു നിര്‍ബന്ധമില്ല. അപേക്ഷകന് ഒരു വര്‍ഷ കാലാവധിയുള്ള ലൈസന്‍സും എടുക്കാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x