പാർപ്പിട ഉടമ്പടി പുതുക്കുന്നതിനും പുതിയവ ഉൾപ്പെടുത്തുന്നതിനുമായി ഷാർജ നഗരസഭവും തഷീലും അറ്റസ്റ്റേഷൻ കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നു. ആഴ്ചയിൽ ആറു ദിവസവും പ്രവർത്തിക്കുന്ന ആറ് പുതിയ അറ്റസ്റ്റേഷൻ കേന്ദ്രങ്ങൾ കൂടി ആരംഭിക്കാനാണു പദ്ധതി.
ഷാർജ: വർദ്ധിച്ചുവരുന്ന തിരക്കുകൾ മുൻ നിർത്തി പാർപ്പിട ഉടമ്പടി പുതുക്കുന്നതിനും പുതിയവ ഉൾപ്പെടുത്തുന്നതിനുമായി ഷാർജ നഗരസഭവും തഷീലും അറ്റസ്റ്റേഷൻ കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നു. ആഴ്ചയിൽ ആറു ദിവസവും പ്രവർത്തിക്കുന്ന ആറ് പുതിയ അറ്റസ്റ്റേഷൻ കേന്ദ്രങ്ങൾ കൂടി ആരംഭിക്കാനാണു പദ്ധതി.
നിലവിൽ അറ്റസ്റ്റേഷൻ സെന്ററുകളൂടെ എണ്ണം പരിമിതമാണെന്നും തിരക്കുകൾ കാരണം അറ്റസ്റ്റേഷൻ നടപടികൾ പൂർത്തീകരിക്കുക പ്രയാസമേറിയ കടമ്പയാണെന്നു പരാതി ഉയർന്ന സാഹചര്യത്തിലാണ് ഈ നടപടി.
നേരത്തെ, ആഗസ്റ്റ് ഒന്നുമുതൽ അറ്റസ്റ്റേഷൻ ഫീ വർദ്ധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഗാർഹിക പാർപ്പിട ഉടമ്പടിയ്ക്ക് വാടകയുടെ രണ്ട് ശതമാനത്തിൽ നിന്നും നാല് ശതമാനമാക്കിയാണു അറ്റസ്റ്റേഷൻ ഫീ വർദ്ധിപ്പിച്ചത്. വ്യാപാര ഉടമ്പടിയ്ക്കുള്ള അറ്റസ്റ്റേഷൻ ഫീ രണ്ടിൽ നിന്നും അഞ്ച് ശതമാനമായും ഉയർത്തിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.