
ഷാര്‍ജ: സ്മാര്‍ട് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന പേ ആന്‍ഡ് പാര്‍ക്ക് ഷാര്‍ജ മുനിസിപ്പാലിറ്റി ആദ്യമായി അല്‍ മജാസില്‍ തുറന്നു. വാഹന ഉടമകള്‍ക്ക് ദിവസം തോറുമോ, ആഴ്ച്ചയിലോ, പ്രതിമാസമോ പണം നിക്ഷേപിച്ച് പാര്‍ക്ക് ചെയ്യാം. ഇത്തരം വാഹനങ്ങള്‍ വരുമ്പോള്‍ നമ്പര്‍ പ്ലേറ്റ് ക്യാമറ വായിച്ച് വാഹനം കടത്തിവിടുന്ന സമ്പ്രദായമാണ് നടപ്പാക്കിയിട്ടുള്ളത്.
പ്രതിമാസ പദ്ധതിയിലൊന്നും ചേരാത്തവര്‍ വരുമ്പോള്‍ അവര്‍ പാര്‍ക്കിങ്ങിനായി എടുത്ത സമയവും നിക്ഷേപിക്കേണ്ട തുകയും ഉപകരണത്തില്‍ തെളിയും. അവര്‍ക്ക് നേരിട്ടോ സ്മാര്‍ട് ആപ്പ് വഴിയോ പണം നിക്ഷേപിക്കാനുള്ള സൗകര്യവുമുണ്ട്. പൂര്‍ണമായും യന്ത്രസംവിധാനത്തിലാണു പ്രവര്‍ത്തനം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.