വാഹനമോഷണം വർദ്ധിക്കുന്ന സാഹചര്യത്തിൽ വാഹനയുടമകൾക്ക് ക്യാമ്പെയിനുമായി ഷാർജ പോലീസ്.
ഷാർജ: വാഹനമോഷണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ക്യാമ്പെയിനുമായി ഷാർജ പോലീസ്. വാഹനത്തിൽ ആളുകളാാരും ഇല്ലാത്ത സമയങ്ങളിൽ എഞ്ചിൽ ഓൺ ചെയ്തു വെക്കരുതെന്നും ഡോറുകൾ ലോക്ക് ചെയ്യാതെ യാതൊരു കാരണവശാലും പുറത്ത് പോകരുതെന്നും പോലീസ് നിർദേശിച്ചു.
കഴിയുന്നതും വാഹനത്തിന്റെ താക്കോൽ പാർക്ക് ചെയ്യാനും മറ്റുമായി ആർക്കും നൽകാതിരിക്കുക. വിജനമായ പ്രദേശങ്ങളിൽ അധികനേരം നിർത്തിയിടാതിരിക്കുക. വിലപിടിച്ച സാധനങ്ങൾ വാഹനങ്ങളിൽ സൂക്ഷിക്കാതിരിക്കുക.
ഏതെങ്കിലും കാരണവശാൽ വാഹനത്തിൽ നിന്നും എന്തെങ്കിലും മോഷണം പോകുകയോ വാഹനം തകർക്കപ്പെട്ട അവസ്ഥയിൽ കാണുകയോ ചെയ്താൽ ഉടനെ പോലീസിനെ വിവരം അറിയിക്കണമെന്നും ഈ സാഹചര്യത്തിൽ പോലീസ് വരുന്ന വരെ വാഹനത്തിൽ തൊടുക പോലും അരുതെന്നും അധികൃതർ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.