വലയെറിഞ്ഞു ആക്രമികളെ പിടക്കുന്നതാണു സ്പൈഡർ ഗണ്ണിന്റെ പ്രവർത്തനരീതി.
ഷാർജ: ആക്രമികളെ പിടിക്കാനും ജനക്കൂട്ടത്തെ നിയന്ത്രിക്കാനും പുതിയ സംവിധാനവുമായി ഷാർജ പോലീസ്. സ്പൈഡർ ഗൺ എന്ന് പേരിട്ടിരിക്കുന്ന പുതിയ ഉപകരണം രാജ്യത്തെ പ്രധാന പോലീസ് ഉദ്യോഗസ്ഥർക്ക് മുന്നിൽ ഷാർജ പോലീസ് ഡെപ്യൂട്ടി ചീഫ് ആയ കേണൽ അബ്ദുള്ള മുബാറക് ബിൻ അമർ അവതരിപ്പിച്ചു.
വലയെറിഞ്ഞു ആക്രമികളെ പിടക്കുന്നതാണു സ്പൈഡർ ഗണ്ണിന്റെ പ്രവർത്തനരീതി. ആക്രമികൾക്ക് നേരെ കൂടുതൽ ബലപ്രയോഗങ്ങളൊന്നും കൂടാതെ അറസ്റ്റ് ചെയ്യുവാനും അവരുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്തുവാൻ ഇതുവഴി സാധിക്കുമെന്ന് കേണൽ ബിൻ അമർ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.