Currency

ശാസ്ത്ര ഗവേഷണത്തിന് ഷാര്‍ജയില്‍ ഫ്രീസോണ്‍

സ്വന്തം ലേഖകന്‍Saturday, November 23, 2019 1:25 pm

ഷാര്‍ജ: പഠന, ഗവേഷണങ്ങള്‍ക്കു മാത്രമായി ഷാര്‍ജയില്‍ ഫ്രീസോണ്‍ അതോറിറ്റി വരുന്നു. ഷാര്‍ജ ഒയാസിസ് ഇന്‍ റിസര്‍ച് എന്ന കേന്ദ്രത്തില്‍ പുതിയ ആശയങ്ങള്‍, സാമ്പത്തിക പദ്ധതികള്‍ എന്നിവയ്ക്കു രൂപം നല്‍കുകയാണു ലക്ഷ്യം. ഖോര്‍ഫക്കാന്‍ റോഡിലെ മനാസില്‍ മേഖലയില്‍ 9.63 ലക്ഷം ചതുരശ്ര മീറ്ററിലാണ് ഗവേഷണകേന്ദ്രം നിര്‍മിക്കുന്നത്.

രാജ്യാന്തര സര്‍വകലാശാലകളുമായി സഹകരണം ശക്തമാക്കുന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയും യൂണിവേഴ്‌സിറ്റി ഓഫ് ഷാര്‍ജ പ്രസിഡന്റുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കേന്ദ്രത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x