തീരമേഖകളിലൂടെയായിരിക്കും പാത വരുന്നത്. അജ്മാന്‍ ഷാര്‍ജ അതിര്‍ത്തിയായ അല്‍ ഫിഷ്ത്തിലെ മുന്‍തസ സ്ട്രീറ്റില്‍ നിന്ന് തുടങ്ങി അല്‍ ജുബൈല്‍, അല്‍ മജാസ്, ഖാലിദ് തടാകം, അല്‍ ഖസബ, അല്‍ മീന റോഡ്, അല്‍ ഖാന്‍ കായല്‍ വഴി അല്‍ മംസാറില്‍ ദുബായ് അതിര്‍ത്തിയില്‍ എത്തുന്ന വിധത്തിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ അഞ്ചര കിലോമീറ്റര്‍ ദൂരം അല്‍ മജാസ് വാട്ടര്‍ഫ്രണ്ട് മേഖലയിലായിരിക്കും.
ഷാര്‍ജ: അജ്മാന്‍, ഷാര്‍ജ, ദുബായ് എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന 27 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സൈക്കിള്‍ പാത വരുന്നു. താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും പരിസ്ഥിതി സൗഹൃദ ഗതാഗത സൗകര്യങ്ങള്‍ ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഷാര്‍ജ നഗരാസൂത്രണ കൗണ്‍സിലില്‍ (എസ്.യു.പി.സി) ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.
തീരമേഖകളിലൂടെയായിരിക്കും പാത വരുന്നത്. അജ്മാന്‍ ഷാര്‍ജ അതിര്‍ത്തിയായ അല്‍ ഫിഷ്ത്തിലെ മുന്‍തസ സ്ട്രീറ്റില്‍ നിന്ന് തുടങ്ങി അല്‍ ജുബൈല്‍, അല്‍ മജാസ്, ഖാലിദ് തടാകം, അല്‍ ഖസബ, അല്‍ മീന റോഡ്, അല്‍ ഖാന്‍ കായല്‍ വഴി അല്‍ മംസാറില്‍ ദുബായ് അതിര്‍ത്തിയില്‍ എത്തുന്ന വിധത്തിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ അഞ്ചര കിലോമീറ്റര്‍ ദൂരം അല്‍ മജാസ് വാട്ടര്‍ഫ്രണ്ട് മേഖലയിലായിരിക്കും.
നിലവില്‍ നടപ്പാതകളിലൂടെയാണ് ഷാര്‍ജക്കാര്‍ സൈക്കിള്‍ ചവിട്ടുന്നത്. ഇത് നിയമ വിരുദ്ധവുമാണ്. പിടിക്കപ്പെട്ടാല്‍ പിഴയും ലഭിച്ചേക്കാം. അജ്മാന്‍ അതിര്‍ത്തിയിലെ ഫിഷ്ത്ത് കടലോര മേഖലയുടെ വികസനം ത്വരിത ഗതിയില്‍ പുരോഗമിച്ച് വരികയാണ്. ഇത് പൂര്‍ത്തിയാകുന്നതിന് അനുസരിച്ചാവും ഇവിടെ നിന്ന് സൈക്കിള്‍ പാത ആരംഭിക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.