അടുത്ത വർഷത്തിനുള്ളിൽ 4000 പെയ്ഡ് പാർക്കിംഗ് ഏരിയകൾ കൂടി പുതിയതായി ആരംഭിക്കാൻ തീരുമാനിച്ചതായി ഷാർജ മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.
ഷാർജ: അടുത്ത വർഷത്തിനുള്ളിൽ 4000 പെയ്ഡ് പാർക്കിംഗ് ഏരിയകൾ കൂടി പുതിയതായി ആരംഭിക്കാൻ തീരുമാനിച്ചതായി ഷാർജ മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. പാർക്കിംഗിനായി 1,534 സ്ഥലങ്ങൾ ഇതിനോടകം നിർണ്ണയിച്ചതായി ഷാർജ മുനിസൽപ്പാലിറ്റിയിലെ പബ്ലിക് പാർക്കിംഗ് വിഭാഗം മേധാവി അഹമദ് അൽബിർദാൻ പറഞ്ഞു.
അൽ മജാസ്, സെൻട്രൽ മാർക്കറ്റ്, അൽ മജാര എന്നിവിടങ്ങളിലായി 28 പാർക്കിംഗ് മെഷീനുകൾ കൂടി പുതിയതായി സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനിടെ 17 വുവാസായിക മേഖലകളിൽ പാർക്കിംഗ് നിരോധിച്ചിട്ടുണ്ട്. പാർക്കിംഗ് നിയമങ്ങൾ ലംഘിക്കുന്നവരിൽ നിന്നും കനത്ത പിഴ ഈടാക്കുമെന്നും പള്ളിയോടും മറ്റും ചേർന്ന് നിൽക്കുന്ന സ്ഥലങ്ങളിൽ അധികനേരത്തെ പാർക്കിംഗ് അനുവദിക്കില്ലെന്നും അൽബിർദാൻ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.