Currency

വെള്ളത്തിന് പ്രീപെയ്ഡ് സംവിധാനവുമായി ഷാർജ വാട്ടർ അഥോറിട്ടി

സ്വന്തം ലേഖകൻWednesday, September 7, 2016 1:11 pm

എത്ര വെള്ളം ഉപയോഗിക്കണമെന്ന് മുൻകൂട്ടി നിശ്ചയിച്ച് അതനുസരിച്ചുള്ള വെള്ളക്കരം നൽകുന്ന സംവിധാനവുമായി ഷാർജ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അഥോറിറ്റി

ഷാർജ: എത്ര വെള്ളം ഉപയോഗിക്കണമെന്ന് മുൻകൂട്ടി നിശ്ചയിച്ച് അതനുസരിച്ചുള്ള വെള്ളക്കരം നൽകുന്ന സംവിധാനവുമായി ഷാർജ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അഥോറിറ്റി (സേവ). വെള്ളത്തിന്റെ ദുരുപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായാണു ഈ സംവിധാനം കൊണ്ട് വരുന്നതെന്ന് സേവ ചെയർമാൻ ദോ. രാഷിദ് അൽ ലീം അറിയിച്ചു.

പുത്തൻ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് വെള്ളത്തിന്റെ ചോർച്ചകൾ കണ്ടെത്തുന്നതിനുള്ള പദ്ധതിക്കും തുടക്കം കുറിച്ചിട്ടുണ്ട്. ഇതുവഴി നാൽപ്പത് ശതമാനംവരെ ജലം ലാഭിക്കാനാകും എന്നാണു പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗ്മായി നിലവിലുള്ള മീറ്ററുകൾ മാറ്റി പുതിയ മീറ്ററുകൾ സ്ഥാപിക്കുന്ന പ്രവർത്തികൾ നടന്നുകൊണ്ടിരിക്കുകയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x