Currency

ഷാര്‍ജയില്‍ വീടിന് തീപിടിച്ച് സഹോദരങ്ങളായ ബാലന്‍മാര്‍ മരിച്ചു

സ്വന്തം ലേഖകന്‍Monday, May 8, 2017 2:44 pm

ഷാര്‍ജ: വീടിനു തീപിടിച്ചു സഹോദരങ്ങളായ ബാലന്‍മാര്‍ വെന്തു മരിച്ചു. ഷാര്‍ജ അല്‍ ഖഫയിലാണു ദാരുണമായ സംഭവം നടന്നത്. ശനിയാഴ്ച ഉച്ചയ്ക്കു വീട്ടിലുണ്ടായ പൊട്ടിത്തറിയെ തുടര്‍ന്നാണ് തീപിടിത്തം ഉണ്ടായത്. പാകിസ്ഥാന്‍ സ്വദേശികളായ മുഹമ്മദ് സല്‍മാന്‍ (എട്ട്), മുഹമ്മദ് അദ് നാന്‍ (അഞ്ച്) എന്നിവരാണ് മരിച്ചത്.

രണ്ടുകുടുംബങ്ങള്‍ താമസിക്കുന്ന വീട്ടില്‍നിന്നു മാതാവ് റോസ് യാനയും മറ്റു ബന്ധുക്കളും രക്ഷപ്പെട്ടു. പൊള്ളലേറ്റ റോസ് യാനയെ അല്‍ ഖാസിമി ആശുപത്രി പ്രവേശിപ്പിച്ചു.

കനത്ത സ്‌ഫോടനത്തില്‍ തീ ആളിപ്പടരുന്നതിനിടെ കുട്ടികളും രക്ഷപ്പെട്ടെന്നാണ് മാതാവും മറ്റ് ബന്ധുക്കളും കരുതിയിരുന്നത്. എന്നാല്‍ സിവില്‍ ഡിഫന്‍സ് തീയണച്ചു കഴിഞ്ഞപ്പോഴാണു കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പിതാവ് മുഹമ്മദ് അര്‍ഫാന്‍ അപകട സമയം ജോലി സ്ഥലത്തായിരുന്നു. പൊട്ടിത്തറിയുടെ കാരണം അന്വേഷിക്കുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x