ഷാര്‍ജ: കോവിഡ് പശ്ചാത്തലത്തില്‍ ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രകള്‍ക്കുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതായി ഷാര്‍ജയുടെ വിമാന കമ്പനിയായ എയര്‍ അറേബ്യ അറിയിച്ചു. യുഎഇ സ്വദേശികള്‍ക്കും, പ്രവാസികള്‍ക്കും ഷാര്‍ജ വിമാനത്താവളം വഴി ഏത് രാജ്യത്തേക്കും യാത്ര ചെയ്യാം. പോകുന്ന രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാന്‍ യാത്രക്കാര്‍ തയാറായിരിക്കണം.
മറ്റു മാര്‍ഗനിര്‍ദേശങ്ങള്‍ ഇവയാണ്:
ഷാര്‍ജ വിമാനത്താവളം വഴി പോകുന്നവരും വരുന്നവരും അന്താരാഷ്ട്ര ആരോഗ്യ ഇന്‍ഷൂറന്‍സ് എടുത്തിരിക്കണം.
ഷാര്‍ജയില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ 96 മണിക്കൂര്‍ മുമ്പെങ്കിലും നടത്തിയ പി സി ആര്‍ ടെസ്റ്റില്‍ നെഗറ്റീവ് ആയിരിക്കണം.
ഷാര്‍ജയിലെത്തിയാല്‍ വീണ്ടും പി സി ആര്‍ ടെസ്റ്റ് നടത്തും. ഇതിന്റെ ഫലം വരുന്നത് വരെ യാത്രക്കാര്‍ ക്വാറന്റയിനില്‍ കഴിയണം.
കോവിഡ് പോസിറ്റീവ് ആകുന്നവര്‍ 14 ദിവസം ക്വാറന്റയിനില്‍ കഴിയണം. ചികില്‍സാ ചെലവുകള്‍ സ്വയം വഹിക്കണം.
ഫലം നെഗറ്റീവ് ആകുന്നവര്‍ക്ക് പിന്നീട് ക്വാറന്റയിന്‍ ആവശ്യമില്ല.
വിസ ഓണ്‍ അറൈവലിന് യോഗ്യതയുള്ളവര്‍ക്ക് മുന്‍കൂര്‍ അനുമതിയില്ലാതെ ഷാര്‍ജ വിമാനത്താവളം വഴി യുഎഇയിലെത്താമെന്നും എയര്‍ അറേബ്യ അധികൃതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.