Currency

ദുബായില്‍ ശമ്പള വര്‍ധനവ്; പുതിയ ശമ്പള നയത്തിന് അംഗീകാരം

സ്വന്തം ലേഖകന്‍Tuesday, January 21, 2020 12:11 pm
salary-increment

ദുബായ്: ദുബായിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പുതിയ ശമ്പള, ഇന്‍ക്രിമെന്റ് നയത്തിന് അംഗീകാരം നല്‍കി. 2020 ജനുവരി ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ശമ്പള നയത്തിന് അംഗീകാരം നല്‍കിയ്. ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനായി മാനവവിഭവശേഷി സമഗ്രമായി ഉപയോഗപ്പെടുത്തുന്നതില്‍ ദുബായിയെ ഒരു മാതൃകയാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നയങ്ങള്‍ രൂപീകരിച്ചിരിക്കുന്നത്.

പുതിയ ശമ്പള പദ്ധതിയനുസരിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശരാശരി പത്ത് ശതമാനം ശമ്പളവര്‍ദ്ധനവ് ലഭിക്കും. പ്രൊഫഷണല്‍ ജീവനക്കാര്‍ക്ക് ഒന്‍പത് മുതല്‍ 16 ശതമാനം വരെ ശമ്പളം വര്‍ദ്ധിക്കും. ഇതോടൊപ്പം ജോലി സമയത്തിലെ ഇളവുകള്‍, ടെലി വര്‍ക്ക്, പാര്‍ട്ട്‌ടൈം ജോലിയ്ക്കുള്ള സൗകര്യം തുടങ്ങിയവയും പുതിയ നയത്തിലുണ്ട്. പുതിയതായി ബിരുദം നേടുന്ന സ്വദേശിക്കുള്ള മിനിമം ശമ്പളവും നിജപ്പെടുത്തിയിട്ടുണ്ട്. റിസ്‌ക് അലവന്‍സ്, എയര്‍ ടിക്കറ്റ് അലവന്‍സ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, വിരമിക്കല്‍ ആനുകൂല്യങ്ങള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

സ്ഥാനക്കയറ്റത്തിനുള്ള തുറന്ന അവസരങ്ങള്‍, സുതാര്യത, ബജറ്റ് വിനിയോഗ നിയന്ത്രണം, തൊഴിലാളികളില്‍ മത്സരക്ഷമതയും സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ആവശ്യമായ ആസൂത്രണവും ഉറപ്പാക്കുന്നതിനുള്ള പദ്ധതികള്‍ തുടങ്ങിയവയും പുതിയ നയത്തിന്റെ ഭാഗമാണ്. കരിയര്‍ ഗ്രേഡ് പ്രേസ്‌മെന്റ് കമ്മിറ്റിയെന്ന പേരില്‍ പുതിയൊരു സമിതിക്കും കിരീടാവകാശി രൂപം നല്‍കിയിട്ടുണ്ട്. വിവിധ മാനദണ്ഡങ്ങള്‍ അടിസ്ഥാനപ്പെടുത്തി ശമ്പള പരിഷ്‌കരണത്തിന്റെ വിശദാംശങ്ങള്‍ നിര്‍ണയിക്കുന്നത് ഈ കമ്മിറ്റിയായിരിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x