ദുബായ്: ദുബായ് മെട്രോയുടെ റൂട്ട് 2020 പാത യാത്രക്കാര്‍ക്ക് തുറന്നുകൊടുത്തു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തൂം പാതയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
ദുബായ് മെട്രോ റെഡ് ലൈന്‍ പാതയില്‍ നിന്ന് എക്‌സ്‌പോ 2020 വേദിയിലേക്കാണ് പുതിയ പാത. ഏഴ് സ്റ്റേഷനുകള്‍ ഉള്‍കൊള്ളുന്ന പുതിയ പാതയില്‍ ദിവസം 50 ട്രെയിനുകള്‍ സര്‍വീസ് നടത്തും. ദിനംപ്രതി 1,25,000 പേര്‍ക്ക് യാത്ര ചെയ്യാന്‍ പുതിയ പാതക്ക് ശേഷിയുണ്ടാകും. 11 ശതകോടി ദിര്‍ഹം ചെലവിട്ടാണ് പുതിയ പാത നിര്‍മാണം പൂര്‍ത്തിയാക്കിയത്.
പ്രഖ്യാപനം നടത്തി 47 മാസം കൊണ്ടാണ് പുതിയ പദ്ധതി യാതാര്‍ഥ്യമാക്കിയത്. റെഡ് ലൈനിലെ നഖീല്‍ ഹാര്‍ബര്‍ സ്റ്റേഷനില്‍ നിന്നാണ് റൂട്ട് 2020 ആരംഭിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.