Currency

3 വയസ്സുകാരിയുടെ മരണം: മലയാളിയായ വ​​​ള​​​ർ​​​ത്തു പി​​​താ​​​വിനെതിരെ കൊലക്കുറ്റം

സ്വന്തം ലേഖകൻSunday, January 14, 2018 6:59 pm

ഹൂസ്റ്റൺ: മൂന്നു വയസുകാരി ഷെറിൻ മരിച്ച സംഭവത്തിൽ എറണാകുളം സ്വദേശിയായ വളർത്തു പിതാവ് വ്സ്ലി മാത്യൂസിനെതിരേ യുഎസിലെ ഡാളസ് കൗണ്ടി കോടതി കൊലക്കുറ്റം ചുമത്തി. കുറ്റം തെളിഞ്ഞാൽ വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കുറ്റമാണു ചുമത്തിയിരിക്കുന്നത്.

തെളിവു നശിപ്പിക്കൽ, കുഞ്ഞിനെ പരിക്കേൽപ്പിക്കൽ, ഒറ്റയ്ക്കാക്കൽ, അപകടത്തിലാക്കൽ തുടങ്ങിയ കുറ്റങ്ങളും വെസ്ലിക്കെതിരെ ചുമത്തിയിട്ടുണ്ട്. വളർത്തമ്മ സിനിക്കെതിരേ കുഞ്ഞിനെ തനിച്ചാക്കിയതിനും കുറ്റം ചുമത്തിയിട്ടുണ്ട്. നേരത്തെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ അക്രമം മൂലമുള്ള നരഹത്യ, മറ്റൊരാൾ നടത്തിയ കൊലപാതകം എന്നീ സാധ്യതകളാണ് പറഞ്ഞിരുന്നത്.

നിർബന്ധിച്ചു പാലു കുടിപ്പിച്ചപ്പോൾ തൊണ്ടയിൽ കുരുങ്ങി കുഞ്ഞു മരിച്ചുവെന്നും മൃതദേഹം കലുങ്കിനടിയിൽ ഉപേക്ഷിച്ചുവെന്നും പ്രതികൾ സമ്മതിച്ചിട്ടുണ്ട്. അതിനിടെ കുഞ്ഞ് അമേരിക്കയിലെത്തിയശേഷം ഉപദ്രവിക്കപ്പെട്ടുവെന്നും അസ്ഥികൾക്കു പൊട്ടലുണ്ടെന്നും ശിശുരോഗവിദഗ്ധ കോടതിയിൽ മൊഴി നൽകുകയും ചെയ്തിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x