ആരോഗ്യ, മെഡിക്കല്‍ സേവനങ്ങള്‍ കുറഞ്ഞ നിരക്കില്‍ ഉറപ്പുവരുത്തുന്നതാണു പ്രസ്തുത കാർഡ്.
മനാമ: ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാർഥികള്‍ക്കായി ‘സ്റ്റുഡൻറ് പ്രിവിലേജ് കാര്‍ഡ്’ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റർ പുറത്തിറക്കി. ആരോഗ്യ, മെഡിക്കല്‍ സേവനങ്ങള്‍ കുറഞ്ഞ നിരക്കില്‍ ഉറപ്പുവരുത്തുന്നതാണു പ്രസ്തുത കാർഡ്.
ഈ കാര്‍ഡുള്ളവര്‍ക്ക് ശിശു രോഗ വിദഗ്ധെൻറ കണ്‍സള്‍ട്ടേഷന് രണ്ടു ദിനാര്‍ മാത്രമേ ഇൗടാക്കൂ. വര്‍ഷത്തില്‍ രണ്ടു ഡെന്റൽ കണ്‍സള്‍ട്ടേഷനും ഒരു തവണ നേത്ര രോഗ വിദഗ്ധന്റെ പരിശോധനയും സൗജന്യമായിരിക്കും.
കാർഡ് ഉടമകൾക്ക് എല്ലാ വാക്‌സിനുകള്‍ക്കും പത്തു ശതമാനവും ഫാര്‍മസി മരുന്നുകള്‍ക്ക് അഞ്ചു ശതമാനവും ഷിഫ ഒപ്റ്റിക്കല്‍ ഷോപ്പില്‍ കണ്ണടകള്‍ക്ക് 20 ശതമാനവും ഡിസ്‌കൗണ്ട് ലഭിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.