Currency

ലണ്ടനിൽ ജോലി വേണോ? കഴിവിലല്ല, ധരിച്ചിരിക്കുന്ന ഷൂവിലാണ് കാര്യം!

സ്വന്തം ലേഖകൻFriday, September 2, 2016 8:52 am

ലണ്ടൻ നഗരത്തിലെ തൊഴിലന്വേഷകരായ ബിരുദദാരികൾ അറിഞ്ഞിരിക്കേണ്ട ഒരു പഠന റിപ്പോർട്ട് ആണു കഴിഞ്ഞ ദിവസം സർക്കാർ അനുബന്ധ വൃത്തങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. ബാങ്കിംഗ്, ഫിനാൻസ് മേഖലകളിലാണു തൊഴിലിനു ശ്രമിക്കുന്നതെങ്കിൽ തൊഴിലന്വേഷകരുടെ ഡ്രെസ്സ് കോഡിനു വലിയ പ്രാധാന്യമാണു കമ്പനികൾ കൽപ്പിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ലണ്ടൻ: ലണ്ടൻ നഗരത്തിലെ തൊഴിലന്വേഷകരായ ബിരുദദാരികൾ അറിഞ്ഞിരിക്കേണ്ട ഒരു പഠന റിപ്പോർട്ട് ആണു കഴിഞ്ഞ ദിവസം സർക്കാർ അനുബന്ധ വൃത്തങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. ബാങ്കിംഗ്, ഫിനാൻസ് മേഖലകളിലാണു തൊഴിലിനു ശ്രമിക്കുന്നതെങ്കിൽ തൊഴിലന്വേഷകരുടെ ഡ്രെസ്സ് കോഡിനു വലിയ പ്രാധാന്യമാണു കമ്പനികൾ കൽപ്പിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

സാമൂഹികമാറ്റങ്ങൾ അവലോകനം ചെയ്തുള്ള റിപ്പോർട്ടിൽ പറയുന്നത് ബ്രൗൺ കളർ ഷൂ ധരിച്ച് ഇന്റർവ്യൂവിനു എത്തുന്നത് പോലും തൊഴിൽ ലഭിക്കാതിരിക്കാനുള്ള കാരണമാകാം എന്നാണ്. ഷൂ നന്നായി പോലിഷ് ചെയ്തില്ല എന്ന കാരണത്താൽ തങ്ങൾക്ക് തൊഴിൽ നിഷേധിച്ചുവെന്ന സാക്ഷ്യപ്പെടുത്തലുകളും റിപ്പോർട്ടിലുണ്ട്.

സോഷ്യൽ മൊബിലിറ്റി കമ്മീഷനായ അലൻ മിൽബൺ പറയുന്നത് തൊഴിലന്വേഷകരുടെ കഴിവോ യോഗ്യതയോ മാനദണ്ഡമാക്കാതെ ഇപ്പോഴും ബാങ്ക് മാനേജർമാർ അവരുടെ ഡ്രെസ്സ് കോഡ് നോക്കി ജോലി നൽകുകയും നൽകാതിരിക്കുകയുമൊക്കെ ചെയ്യുന്നത് മോശമായ കാര്യമാണെന്നാണ്. ഇപ്പോഴും ഇങ്ങനെയുള്ള കാര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നത് തന്നെ ഞെട്ടിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x