Currency

നാ­ലാ­മത് ബഹ്‌റൈൻ ഷോ­പ്പിംഗ് ഫെ­സ്റ്റി­വൽ തുടങ്ങി

സ്വന്തം ലേഖകൻSaturday, January 13, 2018 10:42 am

മനാമ: ബഹ്‌റൈൻ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ നാലാം പതിപ്പിനു തുടക്കമായി.  രാജ്യത്ത് ഒരുമാസം നീണ്ടുനിൽക്കുന്ന ഷോപ്പിംഗ് ഫെസ്റ്റിവലാണു ‘ഷോപ്പ് ബഹ്‌റൈൻ’. ഫെസ്റ്റിവൽ രാജ്യത്തെ ടൂറിസം, റീട്ടെയ്ൽ, ഹോസ്പിറ്റാലിറ്റി മേഖലകൾക്ക് ഉണർവേകുമെന്നാണ് കരുതപ്പെടുന്നത്.

2018 ഫെബ്രുവരി 10 വരെയാണ് ഷോപ്പിംഗ് ഫെസ്റ്റിവൽ നടക്കുക. ബഹ്‌റൈൻ ടൂറിസം ആന്റ് എക്സിബിഷൻസ് അതോറിറ്റി (ബിടിഇഎ) ആണ് ഫെസ്റ്റിവലിന്റെ മുഖ്യ സംഘാടകർ. വിഷൻ 2030ന്റെ ഭാഗമായിട്ടാണ് ഷോപ്പ് ബഹ്റൈൻ ആരംഭിച്ചതെന്ന് ഉദ്ഘാടന വേളയിൽ ബഹ്‌റൈൻ ടൂറിസം ആന്റ് എക്സിബിഷൻ അതോറിറ്റി ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഷെയ്ഖ് ഖാലിദ് ബിൻ ഹുമുദ് അൽ ഖലീഫ പറഞ്ഞു. 

40ലധികം റെസ്റ്റോറന്റുകൾ, മാളുകൾ, ഹോട്ടലുകൾ എന്നിവ ഫെസ്റ്റിവലിന്റെ ഭാഗമാണു. ഇതിനു പുറമെ വിവിധ വിനോദ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഷോപ്പ് ബഹ്റൈനിൽ പങ്കെടുക്കുന്ന ഉപഭോക്താക്കൾക്ക് 20 കാറുകൾ, 80,000 ദിനാറിൽപരം വിലയേറിയ സമ്മാനങ്ങൾ എന്നിവ നേടാനും അവസരമുണ്ട്. ഷോപ്പ് ബഹ്‌റൈനെക്കുറിച്ച് കൂടുതൽ അറിയാൻ www.shopbahrain.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x