
റിയാദ്: റമദാനില്‍ ആറ് മണിക്കൂറിലേറെ ജോലി പാടില്ലെന്ന് സൗദി തൊഴില്‍ മന്ത്രാലയം. പ്രവര്‍ത്തന സമയം കുറച്ചത് കര്‍ശനമായി പാലിക്കണമെന്ന് തൊഴില്‍ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സ്വകാര്യ സ്ഥാപനങ്ങളില്‍ ആറ് മണിക്കൂറാണ് പ്രവര്‍ത്തന സമയം. ഉത്തരവ് ലംഘിക്കുന്നത് നിയമലംഘനമായി കണക്കാക്കുമെന്നും തൊഴില്‍മന്ത്രാലയം അറിയിച്ചു.
സ്വകാര്യ മേഖലാ ജീവനക്കാരുടെ തൊഴില്‍ സമയം ആറു മണിക്കൂറാണ്. തൊഴില്‍ നിയമം ഇക്കാര്യം കര്‍ശനമായി പറയുന്നുണ്ടെന്നും തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ഇത് സ്വകാര്യ സ്ഥാപനങ്ങള്‍ പാലിക്കാതിരിക്കുന്നത് നിയമ ലംഘനമാണെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു. രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ വ്യത്യസ്ഥ ഷെഡ്യൂളിലായി ആറു മണിക്കൂറാണ് പ്രവര്‍ത്തി സമയം. ഇതിന്റെ ലംഘനം മുന്‍കൂട്ടി കണ്ടാണ് മുന്നറിയിപ്പ്.
ഗവണ്മെന്റ് ജീവനക്കാര്‍ക്ക് റമദാനില്‍ അഞ്ചു മണിക്കൂറാണ് പ്രവൃത്തി സമയം. രാവിലെ പത്തു മുതല്‍ ഉച്ചയ്ക്കു ശേഷം മൂന്നു വരെയാണ് ഗവണ്മെന്റ് വകുപ്പുകളും ഓഫീസുകളും പ്രവര്‍ത്തിക്കുക. റമദാന് 23 ന് വ്യാഴാഴ്ച ഈദുല്‍ഫിതര്‍ അവധിക്ക് സര്‍ക്കാര്‍ ഓഫീസുകള്‍ അടക്കും. പിന്നീട് ശവ്വാല്‍ ആറിന് ബുധനാഴ്ചയാണ് പ്രവര്‍ത്തനം തുടങ്ങുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.