Currency

മലേഷ്യയിലെ ആശുപത്രി ഐസിയുവില്‍ തീപിടുത്തം; ആറു മരണം

സ്വന്തം ലേഖകൻTuesday, October 25, 2016 4:25 pm

മലേഷ്യയിലെ ജോഹോര്‍ ബഹുരുവിലുള്ള സുല്‍ത്താന അമിന ആശുപത്രി ഐസിയുവിലുണ്ടായ തീപിടുത്തത്തിൽ ആറു പേർ മരിച്ചു.

കോലലമ്പൂർ: മലേഷ്യയിലെ ജോഹോര്‍ ബഹുരുവിലുള്ള സുല്‍ത്താന അമിന ആശുപത്രി ഐസിയുവിലുണ്ടായ തീപിടുത്തത്തിൽ ആറു പേർ മരിച്ചു. രണ്ടു മണിക്കൂറോളം തീ ആളിപ്പടര്‍ന്നുവെന്നാണ് റിപ്പോർട്ട്. തീപിടുത്തത്തെ തുടർന്ന് പൊള്ളലേറ്റവരെയും ശ്വാസതടസമുണ്ടായവരെയും സമീപത്തെ ആശുപത്രില്ലിലേക്ക് മാറ്റിയിട്ടുണ്ട്.

ഇവരിൽ ഒരു രോഗിയുടെയും രണ്ടു ജീവനക്കാരുടെയും നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. വയറിംഗിലെ അപാകതയോ ഷോര്‍ട്ട് സര്‍ക്യൂട്ടോ ആകാം അപകടകാരണമെന്ന് കരുതുന്നു. മലേഷ്യന്‍ ആരോഗ്യ മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ നൂര്‍ ഹിഷാം അബ്ദുള്ള സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

2 thoughts on “മലേഷ്യയിലെ ആശുപത്രി ഐസിയുവില്‍ തീപിടുത്തം; ആറു മരണം”

  1. Hmm is anyone else having problems with the images on this blog loading?
    I’m trying to determine if its a problem on my end or if it’s the blog.
    Any feedback would be greatly appreciated.

  2. Sung says:

    Interesting blog! Is your theme custom made or did you
    download it from somewhere? A design like yours with a few simple adjustements would really make my
    blog stand out. Please let me know where you got your theme.

    Thanks a lot

Comments are closed.

Top
x