അടുത്ത അധ്യയനവർഷം മുതൽ ബഹ്റൈനിൽ ആറ് പുതിയ സ്കൂളുകൾ കൂടി തുറന്ന് പ്രവർത്തനം ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ഡോ. മാജിദ് അൽ നുഐമി അറിയിച്ചു
മനാമ: അടുത്ത അധ്യയനവർഷം മുതൽ ബഹ്റൈനിൽ ആറ് പുതിയ സ്കൂളുകൾ കൂടി തുറന്ന് പ്രവർത്തനം ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ഡോ. മാജിദ് അൽ നുഐമി അറിയിച്ചു. 2015-2018 കാലയളവിൽ രാജ്യത്ത് പത്ത് പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്ന പദ്ധതികളുടെ ഭാഗമായാണ് ആറ് സ്കൂളുകൾ കൂടി തുറക്കുന്നത്.
ഹുനൈനിയയിൽ സെക്കൻഡറി ഗേൾസ് സ്കൂൾ, ഇസാ ടൗണിൽ പ്രൈമറി, ഇന്റർമീഡിയറ്റ് ഗേൾസ് സ്കൂൾ, ഹമദിൽ ഇന്റർമീഡിയറ്റ് ബോയ്സ് സ്കൂൾ, മാലിക്കിയയിൽ പ്രൈമറി, ഇന്റർമീഡിയറ്റ് ഗേൾസ് സ്കൂൾ എന്നിവയാണ് പുതിയതായി ആരംഭിക്കുന്ന സ്കൂളൂകൾ. രാജ്യാന്തര വിദ്യാഭ്യാസ മാനദണ്ഡങ്ങളനുസരിച്ച് പ്രവർത്തിക്കുന്നവയായിരിക്കും ഈ സ്കൂളുകൾ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.