Currency

ടൈറ്റാനിക്കിന്റെ ലോക്കര്‍ താക്കോല്‍ ലേലത്തില്‍ വിറ്റുപോയത് 85,000 പൗണ്ടിന്

സ്വന്തം ലേഖകൻSunday, October 23, 2016 9:07 am

ടൈറ്റാനിക്കിന്റെ ലോക്കര്‍ താക്കോല്‍ ലേലത്തില്‍ വിറ്റുപോയത് 85,000 പൗണ്ടിന്. കപ്പലില്‍ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ സൂക്ഷിച്ചിരുന്ന ലോക്കറിന്റെ താക്കോലാണ് ഇന്ത്യൻ രൂപ ഏകദേശം 70 ലക്ഷത്തിന് വിറ്റു പോയത്.

ലണ്ടൻ: ടൈറ്റാനിക്കിന്റെ ലോക്കര്‍ താക്കോല്‍ ലേലത്തില്‍ വിറ്റുപോയത് 85,000 പൗണ്ടിന്. കപ്പലില്‍ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ സൂക്ഷിച്ചിരുന്ന ലോക്കറിന്റെ താക്കോലാണ് ഇന്ത്യൻ രൂപ ഏകദേശം 70 ലക്ഷത്തിന്  വിറ്റു പോയത്. ബര്‍ക്ക്ഷെയറില്‍നിന്നുള്ള ഒരു കാവല്‍ ജോലിക്കാരൻ ഈ താക്കോല്‍ ഉപയോഗിച്ചാണ് ലോക്കര്‍ തുറന്ന് ലൈഫ് ജാക്കറ്റുകള്‍ നല്‍കി പലരെയും രക്ഷപ്പെടുത്തിയത്.

ബ്രിട്ടണിലെ വില്‍റ്റ്ഷെയറിൽ ലോകത്തെയാകെ നടുക്കിയ കപ്പല്‍ദുരന്തത്തിന്റെ ചരിത്രശേഷിപ്പുകള്‍ പലതും ലേലത്തിൽ വെച്ചിരുന്നു. ഇരുന്നൂറോളം സ്മരണാവശിഷ്ടങ്ങളാണ് കഴിഞ്ഞ ദിവസം ലേലത്തിൽ വെച്ചത്. ദുരന്തത്തിന് തൊട്ടു മുമ്പ് കപ്പലിലെ ചീഫ് വയര്‍ലസ് ഓപ്പറേറ്റര്‍ എഴുതിയ പോസ്റ്റ്കാര്‍ഡിന്  19,000 പൌണ്ട് കിട്ടി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x