Currency

37ാമത് ജൈടെക്‌സിന് ദുബായില്‍ തുടക്കം

സ്വന്തം ലേഖകന്‍Monday, October 9, 2017 1:26 pm

വേള്‍ഡ് ട്രേഡ് സെന്ററില്‍ 92900 ചതുരശ്ര മീറ്റര്‍ വലിപ്പമുള്ള വേദിയിലാണ് ജൈടെക്‌സ് സംഘടിപ്പിച്ചിട്ടുള്ളത്. 97 രാജ്യങ്ങളില്‍ നിന്ന് 4500 പ്രദര്‍ശകര്‍ പങ്കെടുക്കും. ലോകത്തിറങ്ങിയിരിക്കുന്ന സകലമാന ആധുനിക സാങ്കേതിക വിദ്യകളെയും പരിചയപ്പെടുത്തുന്നതാണ് ജൈടെക്‌സ്.

ദുബായ്: 37ാമത് ജൈടെക്‌സിന് ദുബായില്‍ തുടക്കം. വേള്‍ഡ് ട്രേഡ് സെന്ററില്‍ 92900 ചതുരശ്ര മീറ്റര്‍ വലിപ്പമുള്ള വേദിയിലാണ് ജൈടെക്‌സ് സംഘടിപ്പിച്ചിട്ടുള്ളത്. 97 രാജ്യങ്ങളില്‍ നിന്ന് 4500 പ്രദര്‍ശകര്‍ പങ്കെടുക്കും. ലോകത്തിറങ്ങിയിരിക്കുന്ന സകലമാന ആധുനിക സാങ്കേതിക വിദ്യകളെയും പരിചയപ്പെടുത്തുന്നതാണ് ജൈടെക്‌സ്.

സ്മാര്‍ട്ട് ഗവണ്‍മന്റെ് സര്‍വീസസ്, സ്മാര്‍ട്ട് സിറ്റി സര്‍വീസസ്, കൃത്രിമ ബുദ്ധിശക്തി എന്നിവയില്‍ അടക്കമുള്ള തങ്ങളുടെ കണ്ടുപിടുത്തങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇതില്‍ പങ്കെടുക്കാന്‍ 150000 പേരാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കാഴ്ചകള്‍ കാണാനും അറിവുകള്‍ നേടാനും വരുന്നവര്‍ക്ക് പുറമെ കണ്ടുപിടുത്തങ്ങള്‍ നടത്തിയവരും ടെക് ഗുരുക്കളും ഇതില്‍ ഉള്‍പ്പെടും. ഓട്ടോമേറ്റഡ് എയര്‍ടാക്‌സി (എ.എ.ടി), സ്മാര്‍ട്ട് പെഡസ്ട്രിയന്‍ ക്രോസിംഗ് സിഗ്‌നല്‍, ദുബായ് ഡ്രൈവ് ആപ്പ് എന്നിങ്ങനെ ദുബായില്‍ വ്യാപകമാകാന്‍ പോകുന്ന പുതിയ സംവിധാനങ്ങള്‍ നേരിട്ട് കാണാന്‍ ഇവിടെ അവസരമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x