Currency

സ്മാര്‍ട്ട് മോട്ടോര്‍വേകളില്‍ അമിതവേഗത്തിൽ വാഹനം ഓടിക്കുന്നവരുടെ എണ്ണം കൂടുന്നു

സ്വന്തം ലേഖകൻTuesday, November 8, 2016 7:18 pm

യുകെയിലെ സ്മാര്‍ട്ട് മോട്ടോര്‍വേകളില്‍ അമിതവേഗതയില്‍ വാഹനമോടിച്ച് പിടിയിലാകുന്നവരുടെ എണ്ണം വർധിക്കുന്നു. ആഴ്ചയിൽ ശരാശരി ആയിരം പേരാണ് ഇത്തരത്തിൽ പിടിക്കപ്പെടുന്നത്.

ലണ്ടൻ: യുകെയിലെ സ്മാര്‍ട്ട് മോട്ടോര്‍വേകളില്‍ അമിതവേഗതയില്‍ വാഹനമോടിച്ച് പിടിയിലാകുന്നവരുടെ എണ്ണം വർധിക്കുന്നു. ആഴ്ചയിൽ ശരാശരി ആയിരം പേരാണ് ഇത്തരത്തിൽ പിടിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം 52,516 പേരില്‍ നിന്നും ഈയിനത്തിൽ പിഴ ഈടാക്കുകയുണ്ടായി.

2010-11 കാലയളവിൽ 2023 പേര്‍ മാത്രമാണ് അമിതവേഗതയുടെ പേരില്‍ പിഴയൊടുക്കിയത്. 1.1 മില്യണ്‍ പൗണ്ടാണ് പ്രതിവര്‍ഷം സര്‍ക്കാരിന് പിഴയായി ഈയിനത്തിൽ മാത്രം ലഭിച്ചു കൊണ്ടിരിക്കുന്നത്. സ്മാര്‍ട്ട് മോട്ടോര്‍വേകളിലെല്ലാം കൂടുതൽ സ്പീഡ് ക്യാമറകൾ പിടിപ്പിച്ചതോടെയാണ് അമിതവേഗതയിൽ വാഹനമോടിക്കുന്നതിന് പിടിയിലാകുന്നവരുടെ എണ്ണവും കൂടിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x