
ദുബായ്: നഗരത്തില്‍ സ്മാര്‍ട്ട് പാര്‍ക്കിങ് മീറ്ററുകള്‍ വ്യാപകമാകുന്നു. 1400 പുതിയ മെഷീനുകള്‍ ഈ വര്‍ഷം ഏര്‍പ്പെടുത്തും. പ്രധാന കേന്ദ്രങ്ങളിലൊക്കെയും പുതിയ മീറ്ററുകള്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു. പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ച സ്മാര്‍ട്ട് മീറ്ററുകള്‍ വിജയകരമാണെന്ന് കണ്ടതോടെയാണ് ദുബായില്‍ എല്ലായിടത്തും വ്യാപിപ്പിക്കാനുള്ള തീരുമാനം.
പുതിയ മെഷീനുകളില്‍ പാര്‍ക്കിങ് ഫീസ് അടച്ചാല്‍, രശീതി വാഹനത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ല. ദുബായിക്ക് പുറമെ മറ്റ് എമിറേറ്റുകളിലെയും സൗദി, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളിലെയും പ്ലേറ്റ് നമ്പറുകള്‍ രേഖപ്പെടുത്താനുള്ള സൗകര്യമുണ്ട്. എത്ര സമയത്തേക്കാണ് പാര്‍ക്കിങ്, പണം നല്‍കുന്നത് നോല്‍കാര്‍ഡ് മുഖേനയാണോ എന്നും രേഖപ്പെടുത്തണം. റസീപ്റ്റ് നിര്‍ബന്ധമില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.