Currency

ദുബായില്‍ 27 സൂപ്പര്‍ സേവനവുമായി രണ്ടാമത്തെ സ്മാര്‍ട് പൊലീസ് സ്റ്റേഷന്‍

സ്വന്തം ലേഖകന്‍Thursday, October 4, 2018 12:30 pm

ദുബായ്: വിരല്‍ത്തുമ്പില്‍ അതിവേഗ സേവനവുമായി ദുബായിലെ രണ്ടാമത്തെ സ്മാര്‍ട് പൊലീസ് സ്റ്റേഷന്‍ (എസ്പിഎസ്) ജുമൈറയിലെ ലാമെറില്‍ തുറന്നു. അതിനൂതന സംവിധാനങ്ങളോടു കൂടിയ സ്റ്റേഷന്‍ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു.

ആഴ്ചയില്‍ എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്ന സ്റ്റേഷനില്‍ 27 സുപ്രധാന സേവനങ്ങള്‍ ലഭ്യമാണെന്നു ദുബായ് പൊലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി പറഞ്ഞു. 33 ഉപസേവനങ്ങളും ലഭ്യമാകും. തൊഴില്‍ പ്രശ്‌നങ്ങള്‍, മനുഷ്യക്കടത്ത് എന്നിങ്ങനെ സാധാരണ പൊലീസ് സ്റ്റേഷനുകള്‍ കൈകാര്യം ചെയ്യുന്ന എല്ലാ കേസുകളും ഇവിടെയും പരിഗണിക്കും. പിഴയടയ്ക്കാനും വീടുകള്‍ക്കു സുരക്ഷ വേണമെന്ന അപേക്ഷ നല്‍കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഏതു കുറ്റകൃത്യമായാലും ഇരകള്‍ക്കു ‘സ്മാര്‍ട്’ ആയി പരാതി നല്‍കാം. സിറ്റി വോകിലെ ആദ്യ സ്മാര്‍ട് പൊലീസ് സ്റ്റേഷന്‍ വന്‍വിജയമായതിനെ തുടര്‍ന്നാണ് ലാമെറിലും തുറന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x