Currency

എസ്എന്‍സിഎസ് പ്രവേശനം 30ന് ആരംഭിക്കും, അപേക്ഷാ ഫോം ഇന്ന് മുതല്‍

സ്വന്തം ലേഖകന്‍Saturday, April 15, 2017 11:55 am

അപേക്ഷാ ഫോം ഇന്ന് രാത്രി ഏഴു മുതല്‍ എസ്എന്‍സിഎസ് ഓഫിസില്‍ നിന്നു ലഭിക്കും. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 25 രാത്രി ഒന്‍പത് വരെയാണ്.

മനാമ: എസ്എന്‍സിഎസ് മലയാളം പാഠശാലയിലേക്കുള്ള 2017-18 അധ്യയന വര്‍ഷത്തെ പ്രവേശനം ഈ മാസം അവസാനം ആരംഭിക്കും. പുതിയ കുട്ടികള്‍ക്കുള്ള പ്രവേശനം 30നു രാത്രി ഏഴു മുതലാണ് ആരംഭിക്കുന്നത്. അപേക്ഷ ലഭിക്കുന്നതിലെ മുന്‍ഗണനാക്രമമനുസരിച്ചായിരിക്കും കുട്ടികള്‍ക്കുള്ള പ്രവേശനം.

അപേക്ഷാ ഫോം ഇന്ന് രാത്രി ഏഴു മുതല്‍ എസ്എന്‍സിഎസ് ഓഫിസില്‍ നിന്നു ലഭിക്കും. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 25 രാത്രി ഒന്‍പത് വരെയാണ്. അപേക്ഷയോടൊപ്പം കുട്ടിയുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സിപിആറിന്റെ കോപ്പിയും സമര്‍പ്പിക്കണം. ഫോണ്‍: 33424454.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x