Currency

കനത്ത മഞ്ഞ് വീഴ്ച, യുകെയില്‍ യാത്ര തടസ്സപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍Tuesday, January 29, 2019 1:46 pm

ലണ്ടന്‍: യുകെയുടെ വിവിധ ഭാഗങ്ങളില്‍ ഇന്ന് മഞ്ഞ് വീഴ്ച യാത്രയ്ക്ക് തടസം സൃഷ്ടിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പടിഞ്ഞാറന്‍, തെക്കന്‍ സ്‌കോട്ട്‌ലാന്‍ഡിലും, വടക്കും പടിഞ്ഞാറ് ഇംഗ്ലണ്ടിലും, വടക്കന്‍ അയര്‍ലണ്ടിലും യെലോ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. യു.കെയുടെ ഉയര്‍ന്ന പ്രദേശങ്ങളില്‍ മദ്ധ്യാഹ്നത്തില്‍ 10 സെന്റ് (4in) വരെ മഞ്ഞ് വീഴ്ചയുണ്ടാകുമെന്നാണ് മെറ്റ് ഓഫീസ് പ്രതീക്ഷിക്കുന്നത്.

മോട്ടോര്‍ വാഹന യാത്രക്കാര്‍ പ്രത്യേക ശ്രദ്ധയോടെ വാഹനം ഓടിക്കണമെന്ന് പൊലീസ് നിര്‍ദേശം നല്‍കി. യുകെയുടെ മിക്ക ഭാഗങ്ങളെയും യെലോ അലെര്‍ട്ട് ബാധിക്കും. ഇത് റോഡ്, റെയില്‍ ഗതാഗതങ്ങളില്‍ തടസം സൃഷ്ടിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

തെക്ക്, പടിഞ്ഞാറന്‍ സ്‌കോട്ട്‌ലാന്‍ഡ്, വടക്ക്-പടിഞ്ഞാറ് ഇംഗ്ലണ്ട് എന്നിവിടങ്ങളിലാണ് ആദ്യ യെലോ അലെര്‍ട്ട്. രണ്ടാമത് വടക്കന്‍ അയര്‍ലാന്‍ഡിലും. ഇവിടെ മഴയ്ക്കും മഞ്ഞ് വീഴ്ചയ്ക്കും സാധ്യതയുണ്ട്.

സ്‌കോട്ട്‌ലന്‍ഡിലെ യാത്രക്കാരും മഞ്ഞുവീഴ്ച പ്രതീക്ഷിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സൗത്ത് ഈസ്റ്റ്, മിഡ്‌ലാന്റ്‌സ്, ഈസ്റ്റ് ആംഗ്ലിയ എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച ഉച്ചമുതല്‍ ബുധനാഴ്ച വരെ കനത്ത മഞ്ഞ് വീഴ്ചയ്ക്ക് സാധ്യതയുണ്ട്. മഞ്ഞുവീഴ്ച റോഡ്, റെയില്‍, വിമാന യാത്രയില്‍ തടസ്സം സൃഷ്ടിക്കുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x