അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ നിലവിലുള്ള എല്ലാ ബള്‍ബുകളും മാറ്റി സോളാര്‍ എല്‍.ഇ.ഡി സ്ഥാപിക്കുമെന്ന് വൈദ്യുതി,ജല മന്ത്രി ഡോ. അബ്ദുല്‍ഹുസൈന്‍ മിര്‍സ അറിയിച്ചു.
മനാമ: രാജ്യത്തെ തെരുവുവിളക്കുകളെല്ലാം സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നവയാക്കി മാറ്റുവാൻ പദ്ധതി. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ നിലവിലുള്ള എല്ലാ ബള്‍ബുകളും മാറ്റി സോളാര്‍ എല്‍.ഇ.ഡി സ്ഥാപിക്കുമെന്ന് വൈദ്യുതി,ജല മന്ത്രി ഡോ. അബ്ദുല്‍ഹുസൈന്‍ മിര്‍സ അറിയിച്ചു.
ഭാവി മുന്നില്‍ കണ്ടുകൊണ്ടാണ് തെരുവുവിളക്കുകള്‍ സോളാര്‍ എല്‍.ഇ.ഡി ലൈറ്റുകളാക്കി മാറ്റുന്ന പദ്ധതി കൊണ്ടുവരുന്നതെന്നും എന്നാൽ എല്ലാ തെരുവുവിളക്കുകളും ഒരു സുപ്രഭാതത്തില്‍ മാറ്റി സ്ഥാപിക്കാനാകില്ല. പരമാവധി അഞ്ചുവര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും പഴയ ബള്‍ബുകള്‍ മാറ്റി സോളാര്‍ എല്‍.ഇ.ഡി ലൈറ്റുകളാക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.