ആയിരം ദിർഹത്തിന്റെ മൽസ്യം, മാംസം തുടങ്ങിയവ വാങ്ങിയാൽ നൂറ് ദിർഹത്തിന്റെ ഭക്ഷ്യ കൂപ്പൺ സൗജന്യമായി ലഭിക്കും. മാർക്കറ്റിൽ ഒരുക്കിയ പരമ്പരാഗത ഭക്ഷണ ടെന്റിൽനിന്ന് ഈ ടിക്കറ്റ് ഉപയോഗിച്ച് ഭക്ഷണം കഴിക്കാം. ഏതെങ്കിലും ഔട്ട്ലറ്റിൽ കൂപ്പൺ നൽകി നറുക്കെടുപ്പിലും പങ്കെടുക്കാം.
ഷാർജ: പെരുന്നാളിനോട് അനുബന്ധിച്ച് ഷാർജ അൽ ജുബൈൽ മാർക്കറ്റിൽ മത്സ്യം, മാസം എന്നിവ വാങ്ങുന്നവർക്ക് വൻ സമ്മാനപദ്ധതി. ആയിരം ദിർഹത്തിന്റെ മൽസ്യം, മാംസം തുടങ്ങിയവ വാങ്ങിയാൽ നൂറ് ദിർഹത്തിന്റെ ഭക്ഷ്യ കൂപ്പൺ സൗജന്യമായി ലഭിക്കും.
മാർക്കറ്റിൽ ഒരുക്കിയ പരമ്പരാഗത ഭക്ഷണ ടെന്റിൽനിന്ന് ഈ ടിക്കറ്റ് ഉപയോഗിച്ച് ഭക്ഷണം കഴിക്കാം. ഏതെങ്കിലും ഔട്ട്ലറ്റിൽ കൂപ്പൺ നൽകി നറുക്കെടുപ്പിലും പങ്കെടുക്കാം.
വിമാന ടിക്കറ്റുകൾ, പതിനെട്ട് ഐഫോണുകൾ എന്നിവയും സമ്മാനമായി ലഭിച്ചേക്കും. ഈ മാസം പതിനേഴ് വരെയാണു സമ്മാനപദ്ധതിയുടെ കാലാവധിയെന്ന് ഡയറക്ടർ അലി അൽ സുവൈദി അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.